Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
തെരേസ മേയ് അധികാരമൊഴിയുന്നു, ജോലി മടുത്തുവെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: പ്രധാനമന്ത്രി പദം തെരേസ മേയ്ക്ക് മടുത്തതായി റിപ്പോര്‍ട്ട്. ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ അധികാരമൊഴിയുമെന്നാണ് സൂചന. സഹമന്ത്രിമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കുകയാണ് തെരേസ ചെയ്യുന്നതെന്നും ഇതിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് പോകുമെന്നുമാണ് ഇവര്‍ നല്‍കിയ സൂചന. ഇപ്പോഴത്തെ ജോലിയില്‍ തുടരാന്‍ മാനസികമായി ഇവര്‍ക്ക് ബുദ്ധിമുട്ട് ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യുദ്ധാനന്തരം രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയത്ത് രാജ്യത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു തെരേസയെന്നും സഹപ്രവര്‍ത്തകര്‍. 

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവ് ഫിലിപ്പിനൊപ്പം കഴിയാനാണ് തെരേസ ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്ത്രിമാരില്‍ ഒരാളാണ് തെരേസ മേയ്. മാര്‍ഗരറ്റ് താച്ചറിന് ശേഷം ആദ്യമായിട്ടാണ് ഒരു വനിതാ പ്രധാനമന്ത്രി ബ്രിട്ടനില്‍ അധികാരമേല്‍ക്കുന്നത്. ബ്രക്‌സിറ്റ് അടക്കം നിരവധി വെല്ലുവിളികളാണ് തെരേസയെ കാത്തിരുന്നത്. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ തെരേസയുടെ ദീര്‍ഘവീക്ഷണം മൂലം വലിയ ഇടിവില്‍ നിന്ന് പൗണ്ട് രക്ഷപെടുകയായിരുന്നു. നിരവധി രാജ്യങ്ങളുമായി ഇവര്‍ ഉണ്ടാക്കിയ വ്യാപാര ബന്ധം ബ്രിട്ടന് മികച്ച അടിത്തറയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window