Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
UK Special
  Add your Comment comment
തെക്ക് സൂര്യന്റെ ചൂട്, വടക്ക് മഴ, സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച, രാജ്യത്തെ കാലാവസ്ഥ ഇങ്ങനെ
reporter

ലണ്ടന്‍: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കാലാവസ്ഥ വീണ്ടും തകിടം മറിയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള കാലാവസ്ഥയാകും ഈയാഴ്ച അനുഭവപ്പെടുക. വടക്കന്‍ മേഖലകളില്‍ ചൂടേറിയ കാലാവസ്ഥയായിരിക്കും ഉണ്ടാകുക. അതേസമയം, തെക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡ് അടക്കമുള്ള മേഖലകളില്‍ മഞ്ഞുവീഴ്ചയായിരിക്കും ജനങ്ങളെ കാത്തിരിക്കുക. വെയ്മൗത്തില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസാകും. വടക്കന്‍ മേഖലകളില്‍ താപനില താഴുമെന്നും ചിലപ്പോള്‍ ചാറ്റല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. സ്‌നോഡോനിയ, ലേക്ക് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 

ബ്ലാക്ക്പൂള്‍, ലാന്‍സ്‌ക്‌സ് എന്നിവിടങ്ങളിലും ഈര്‍പ്പമേറിയ കാലാവസ്ഥയായിരിക്കും ഉണ്ടാവുക. ഗോള്‍ഡണ്‍ മൈലില്‍ മഴപെയ്യുമെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം, സ്‌കോട്ട്‌ലന്‍ഡില്‍ താപനില മൈനസ് ഏഴു ഡിഗ്രി വരെയാകും. ഇത് ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കും. ധ്രുവക്കാറ്റ് വീശുന്നതാണ് സ്‌കോട്ട്‌ലന്‍ഡ് അടക്കമുള്ള മേഖലകളില്‍ താപനില താഴാന്‍ കാരണം.


 
Other News in this category

 
 




 
Close Window