Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.40 INR  1 EURO=77.23 INR
ukmalayalampathram.com
Sun 24th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മലപ്പുറം ലീഗിനൊപ്പം: കുഞ്ഞാലിക്കുട്ടിക്ക് 1,71,038 വോട്ടിന്റെ ഭൂരിപക്ഷം
reporter

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വന്‍ വിജയം. 1,71,038 വോട്ടിനാണ് മുസ്‌ലിം ലീഗ് നേതാവിന്റെ ജയം. തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് ഉയര്‍ത്തിയ കുഞ്ഞാലിക്കുട്ടി 2014ല്‍ ഇ. അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് ഉയര്‍ത്തി റെക്കോര്‍ഡ് കുറിക്കുമോ എന്നതായിരുന്നു ശ്രദ്ധാകേന്ദ്രം. റെക്കോര്‍ഡ് നേടാന്‍ സാധിച്ചില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ജയത്തിന്റെ തിളക്കം ഒട്ടും കുറയുന്നില്ല. 2014 ല്‍ വീണതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ യുഡിഎഫ് പെട്ടിയില്‍ വീഴുകയും ചെയ്തു. 2014ല്‍ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാള്‍ 75,000ത്തിലേറെ വോട്ടുകള്‍ അധികം പിടിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. ഏഴ് നിയോജകമണ്ഡലങ്ങളില്‍ മലപ്പുറം ഒഴിച്ച് ബാക്കിയെല്ലാം നിയോജകമണ്ഡലങ്ങളിലും 2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ഭൂരിപക്ഷമാണ് ഇക്കുറി യുഡിഎഫ് സ്വന്തമാക്കിയത്. 2014ല്‍ 64,705 ബിജെപിക്ക് ഇക്കുറി 65,662 വോട്ടാണ് കിട്ടിയത്. ആറിരട്ടി വരെ വോട്ട് പിടിക്കും എന്ന് പ്രഖ്യാപിച്ച പാര്‍ട്ടിക്ക് വെറും 957 വോട്ടുകളാണ് ഇക്കുറി അധികം പിടിക്കുവാന്‍ സാധിച്ചത്.

 
Other News in this category

 
 




 
Close Window