Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.47 INR  1 EURO=75.27 INR
ukmalayalampathram.com
Mon 21st Aug 2017
 
 
കായികം
  Add your Comment comment
ദുബൈയിലെ കളിക്കളത്തില്‍ മത്സരിക്കാന്‍ ബോളിവുഡിന്റെ താരനിര ഒരുങ്ങുന്നു
reporter
ബോളിവുഡിലെ സൂപ്പര്‍ താര നിരയെ പങ്കെടുപ്പിച്ച് ദുബൈയില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കേഴ്‌സും ദുബായ് ഡാഷേഴ്‌സ് ഇലവനും തമ്മിലാണ് മത്സരം. ദുബൈയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടും. മേയ് 19ന് വൈകിട്ട് ദുബൈ അല്‍ വാസല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ദുബായ് ടീമിനെ തെരഞ്ഞെടുക്കുക.
ബോളിവുഡില്‍ നിന്ന് നടന്മാരായ സുശാന്ത് സിങ് രജപുത്, ബോബി ഡിയോള്‍, വിദ്യുത് ജാംവാല്‍, സൂരജ് പാഞ്ചോളി, അമിത് സധ്, സചിന്‍ ജോഷി, വട് സല്‍ സേത്ത്, ഓംകാര്‍ കപൂര്‍, ഡിനോ മൊറെ, അഫ് താബ് ശിവദാസിനി, സാഖിബ് സാലിം എന്നിവരുള്‍പ്പെടെ 16 പ്രമുഖ താരങ്ങള്‍ പങ്കെടുക്കുമെന്ന് നടനും നിര്‍മാതാവുമായ സുഹൈല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window