Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=72.51 INR
ukmalayalampathram.com
Tue 27th Jun 2017
 
 
ആരോഗ്യം
  Add your Comment comment
ഹോര്‍മോണുകളുടെ നിലയിലുള്ള മാറ്റങ്ങള്‍ സ്തനത്തിനെയും ബാധിക്കാറുണ്ട്
reporter
ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ നിലയിലുള്ള മാറ്റങ്ങള്‍ സ്തനത്തിനെയും ബാധിക്കാറുണ്ട്. സ്ത്രീകളില്‍ ഗര്‍ഭാവസ്ഥ, ആര്‍ത്തവം, കുഞ്ഞിനു മുലയൂട്ടല്‍, ആര്‍ത്തവ വിരാമം എന്നീ വിവിധ ഘട്ടങ്ങളില്‍ സ്തനങ്ങളുടെ ദൃഢതയും വലുപ്പവും ആകൃതിയും മാറിക്കൊണ്ടിരിക്കും.
കൗമാരപ്രായത്തിലേക്കു കടക്കുന്ന പെണ്‍കുട്ടികളില്‍ പൊതുവേ 10 വയസിനും 13 വയസിനും ഇടയിലാണ് സ്തനങ്ങളുടെ വളര്‍ച്ച തുടങ്ങുന്നത്. 8, 9 വയസിനിടയില്‍ സ്തനമുകുളങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുലപ്പാലുണ്ടാക്കുന്ന കോശങ്ങള്‍, കൊഴുപ്പടങ്ങിയ കോശങ്ങള്‍, ഇവയെ താങ്ങിനിര്‍ത്തുന്ന ലിഗ്‌മെന്റുകളും മാംസപേശികളും പാലൊഴുകുന്ന പാല്‍ക്കുഴലുകള്‍, കുഞ്ഞിനു പാല്‍ കുടിക്കാനുള്ള മുലക്കണ്ണുകള്‍ എന്നിവയെല്ലാം ചേര്‍ന്നുണ്ടായതാണ് സ്തനം. ഘടനയില്‍ ചില മാറ്റങ്ങള്‍ വന്ന വിയര്‍പ്പുഗ്രന്ഥികളാണ് യഥാര്‍ഥത്തില്‍ സ്തനങ്ങള്‍.

ഓരോ സ്തനത്തിലും മുന്തിരിക്കുലയുടെ ആകൃതിയില്‍ ചെറിയ അറകള്‍ (ഡോബ്‌സ്) ഉണ്ടാകും. മുന്തിരിപ്പഴം പോലുള്ള വളരെ ചെറിയ അടരറകള്‍ (ആല്‍വിയോള) കൊണ്ട് നിര്‍മ്മിച്ചതാണ്. ഈ ഓരോ അറകളും. കുഞ്ഞിനു പാലൂട്ടുന്ന അമ്മമാരുടെ സ്തനങ്ങളിലെ അടരറകളില്‍ നിന്ന് പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.

മുലപ്പാല്‍ പാല്‍ക്കുഴലുകളിലൂടെ ഒഴുകി മുലക്കണ്ണിനു തൊട്ടുതാഴെയുള്ള സംഭരണികളിലെത്തും. മുലക്കണ്ണില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ചെറിയ സുഷിരങ്ങളിലൂടെ പാലൊഴുകുന്നു. കക്ഷത്തിലെ ലിംഫ് ഗ്രന്ഥികള്‍ സ്തനത്തിലെ ലിംഫ് ദ്രാവകം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
 
Other News in this category

 
 




 
Close Window