Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിനെതിരേ നിയമനടപടിയുമായി എണ്ണൂറോളം സ്ത്രീകള്‍, കുരുക്ക് മുറുകുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസിനെതിരേ എണ്ണൂറോളം സ്ത്രീകള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. ഇവരുടെ രഹസ്യഭാഗത്ത് നടത്തിയ അവയവ മാറ്റ ശാസ്ത്രക്രിയയാണ് നടപടിക്ക് കാരണം. പ്രസവ ശേഷം രഹസ്യഭാഗത്ത് ഉണ്ടായ പരുക്കുകള്‍ കാരണം മിക്കവരും അവയവമാറ്റം നടത്തിയിരുന്നു. വാഗിനല്‍ മെഷ് ഇംപ്ലാന്റ് എന്ന ശസ്ത്രക്രിയയാണ് ഇവര്‍ നടത്തിയത്. എന്നാല്‍ ഇതു കഴിഞ്ഞതോടെ ഇവരില്‍ പലര്‍ക്കും ശാരീരികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഇതോടെയാണ് എന്‍എച്ച്എസിനും ഇത് നിര്‍മിക്കുന്ന കമ്പനിക്കുമെതിരേ കേസ് നല്‍കാന്‍ സ്ത്രീകള്‍ തീരുമാനിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം പല സ്ത്രീകള്‍ക്കും സ്ഥിരമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ചിലര്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥ, ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടായി. ശസ്ത്രക്രിയ കൊടുംക്രൂരതയാണ് തങ്ങളോട് ചെയ്തതെന്ന് ചില സ്ത്രീകള്‍ പറഞ്ഞു. വേദന സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇത് എടുത്തുമാറ്റാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ ഫലം ഉണ്ടായില്ല. 

ശീതളപാനീയ കുപ്പി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വളരെ ലോലമായ ഭാഗത്ത് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വേദന സഹിക്കാന്‍ വന്നതോടെ പലരും ജിപിമാരെ സമീപിച്ചു. എന്നാല്‍ വേദന അവരുടെ ഭാവനയില്‍ തോന്നുന്ന സംഭവമാണെന്നും യഥാര്‍ഥത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയത്. നാലര വര്‍ഷമായി ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതി പറയുന്നു. വേദന കാരണം ഇപ്പോള്‍ തന്നെ പരിചരിക്കേണ്ട അവസ്ഥയിലായി ഭര്‍ത്താവ്. തന്റെ കുടുംബ ജീവിതം തകരുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ഇവരെപ്പോലെ നിരവധി സ്ത്രീകളാണ് ഈ പ്രശ്‌നങ്ങള്‍ നേരിടുന്നത്. 2007 ഏപ്രിലിനും 2015 മാര്‍ച്ചിനും ഇടയില്‍ 92,000 സ്ത്രീകളാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയമായത്.

 
Other News in this category

 
 




 
Close Window