Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
ഹീത്രുവില്‍ ടയര്‍ ഇല്ലാതെ വിമാനം ലാന്റ് ചെയ്തു, യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു
reporter

ലണ്ടന്‍: ക്യാനഡയില്‍ നിന്ന് ലണ്ടനിലേക്ക് വന്ന വിമാനം ഹീത്രു വിമാനത്താവളത്തില്‍ ടയര്‍ ഇല്ലാതെ ലാന്റ് ചെയ്തു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. മോണ്‍ട്രിയലില്‍ നിന്ന് ഹീത്രുവിലേക്ക് വന്ന എയര്‍ ക്യാനഡ വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. വിമാനത്തിന്റെ പിന്നിലെ ഒരു ചക്രമാണ് ഊരിപ്പോയത്. മോണ്‍ട്രിയലില്‍ നിന്ന് പറന്നുയര്‍ന്ന സമയത്ത് ടയര്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ എത്തിയ ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് മാത്രം. ബോയിങ് 777-300 വിമാനമായിരുന്നു ഇത്. പൈലറ്റിന്റെ സമയോജിത ഇടപെടല്‍ ആണ് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. കാണാതായ ടയര്‍ മോണ്‍ട്രിയലിലെ പിയര്‍ എലിയോറ്റ് ട്രൗഡെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വേലിയില്‍ നിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ടയര്‍ ഘടിപ്പിച്ചതിലുണ്ടായ പാളിച്ചാണ് ഊരിപ്പോകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്.

സംഭവം വളരെ ഗൗരവമേറിയതാണെന്നും ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍. അവസാന നിമിഷം ആരും പരിശോധിക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്തതും ഗുരുതര വീഴ്ചയാണ്. പതിനായിരം പൗണ്ടാണ് ഒരു ടയറിന്റെ വില. ടയര്‍ ഇല്ലായിരുന്നുവെന്ന വിവരം പൈലറ്റിന് പോലും അറിയില്ലായിരുന്നു. വിമാനം ലാന്റ് ചെയ്ത സമയത്ത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ ഇടപെടല്‍ ഉപയോഗിച്ച് പരിഹരിച്ചു. തുടര്‍ന്ന് വിമാനം ലാന്റ്‌ചെയ്തപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പതിനാലു ടയറുകളാണ് ഈ വിമാനത്തില്‍ ഉണ്ടാവുക. ടയര്‍ ഊരിപ്പോയ സാഹചര്യത്തില്‍ വിമാനത്തിന് മറ്റ് കേടുപാടുകള്‍ പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മാറ്റി. ഇതിനു ശേഷമേ മടക്ക യാത്ര ഉണ്ടാകൂ. 299 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനത്തിന് 350 ടണ്‍ ആണ് ഭാരം.

 
Other News in this category

 
 




 
Close Window