Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
ലണ്ടനിലെ തണുപ്പ് കേട്ടാല്‍ മോസ്‌കോ മാറി നില്‍ക്കും
reporter

ലണ്ടന്‍: യുകെയില്‍ രാത്രികാല തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. വരും ദിവസങ്ങളില്‍ ലണ്ടനില്‍ രാത്രികാലങ്ങളില്‍ മൈനസ് ഏഴു ഡിഗ്രി വരെ തണുപ്പ് രേഖപ്പെടുത്തുമെന്ന് ഇവര്‍ അറിയിച്ചു. റഷ്യന്‍ തലസ്ഥാനം മോസ്‌കോയില്‍ അനുഭവപ്പെടുന്ന തണുപ്പിനെക്കാള്‍ ഉയര്‍ന്നതാണിത്. ആര്‍ട്ടിക്കില്‍ നിന്ന് വീശുന്ന ശീതക്കാറ്റാണ് രാജ്യത്തെ താപനില താഴ്ത്താന്‍ കാരണം. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനും ഇത് ഇടയാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ശക്തമായ ശീതക്കാറ്റാണ് ഉണ്ടായത്. സ്‌കോട്ട്‌ലന്‍ഡില്‍ മൈനസ് 4.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. തെക്കന്‍ മേഖലകളിലാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്. 

ഈയാഴ്ച അവസാനം വരെ ഈ രീതിയില്‍ ആയിരിക്കും താപനില രേഖപ്പെടുത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. പകല്‍ താപനിലയിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാമെന്ന് ഇവര്‍ അറിയിച്ചു. പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെയായിരിക്കും പരമാവധി രേഖപ്പെടുത്താന്‍ പോകുന്ന താപനില. ബുധനാഴ്ചയോടെ ഇത് വീണ്ടും ഇടിയും. താപനില ഒറ്റയക്കത്തിലേക്ക് താഴാനും സാധ്യത കാണുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window