Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
UK Special
  Add your Comment comment
അമിതവേഗത: അടുത്തയാഴ്ച മുതല്‍ പിഴ വര്‍ധിക്കും, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
reporter

ലണ്ടന്‍: അടുത്തയാഴ്ച കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 24 മുതല്‍ ട്രാഫിക് നിയമത്തില്‍ മാറ്റം വരികയാണ്. അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ ഈടാക്കുന്ന പിഴ തുകയില്‍ 150 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ ആയിരം പൗണ്ട് വരെയാണ് പരമാവധി ഈടാക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത് 2500 പൗണ്ടായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ആഴ്ചയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 175 ശതമാനം പിഴയായി ഈടാക്കാനാണ് തീരുമാനം. 56 ദിവസം വരെ വാഹനമോടിക്കുന്നതിന് നിരോധനം കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. അമിതവേഗതയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 44 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ശിക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മൂന്നു തവണയായിട്ടാകും ശിക്ഷ നടപ്പാക്കുക. 

ശരാശരിയേക്കാള്‍ ഒരു മൈല്‍ മുതല്‍ പത്തു മൈല്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നവരെ ബാന്‍ഡ് എയില്‍ ഉള്‍പ്പെടുത്തും. പതിനൊന്നു മുതല്‍ 20 മൈല്‍ അമിത വേഗതയില്‍ സഞ്ചരിച്ചാല്‍ ബാന്‍ഡ് ബിയിലും ഇരുപത്തിയൊന്നിന് മുകളില്‍ സഞ്ചരിച്ചാല്‍ ബാന്‍ഡ് സിയിലും ഉള്‍പ്പെടും. ബാന്‍ഡ് എയില്‍ വരുന്നവര്‍ക്ക് മൂന്നു പെനാല്‍റ്റി പോയിന്റും ബാന്‍ഡ് ബിയില്‍ വന്നാല്‍ നാലു മുതല്‍ ആറു പോയിന്റു ബാന്‍ഡ് സിയില്‍ ആറു പോയിന്റും ലഭിക്കും. ബാന്‍ഡ് എയില്‍പ്പെടുന്നവരുടെ പക്കല്‍ നിന്ന് ആഴ്ചയിലെ വരുമാനത്തിന്റെ 50 ശതമാനം പിഴയായി ഈടാക്കും. ഇത് 25 മുതല്‍ 75 ശതമാനം വരെയാകാം. ബാന്‍ഡ് ബിയില്‍ തുടക്കം 100 ശതമാനം പിഴ ഈടാക്കും. എന്നാല്‍ ഇത് 75 മുതല്‍ 125 ശതമാനം വരെയാകാം. ബാന്‍ഡ് സിയില്‍ ആണെങ്കില്‍ തുടക്കം 150 ശതമാനമാണ് പിഴ. ഇത് 125 മുതല്‍ 175 ശതമാനം വരെയാകാം. പുതിയ നടപടി വഴി അമിതവേഗത കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

 
Other News in this category

 
 




 
Close Window