Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
ബിസിനസ്‌
  Add your Comment comment
പണത്തിനു മീതെ സ്‌കോട്‌ലന്‍ഡ് യാര്‍ഡും പറക്കില്ല: വിജയ് മല്യയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു: മിനിറ്റുകള്‍ക്കുള്ളില്‍ ജാമ്യത്തില്‍ വിട്ടു
reporter

ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ഒമ്പതിനായിരം കോടി രൂപ കൈക്കലാക്കി ബ്രിട്ടനിലേക്കു മുങ്ങിയ വ്യവസായി വിജയ് മല്യയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു. പക്ഷേ, മിനിറ്റുകള്‍ക്കുള്ളില്‍ മല്യക്കു ജാമ്യം ലഭിച്ചു. മല്യയുടെ സാമ്രാജ്യത്തിന്റെ വലുപ്പവും സമ്പാദ്യത്തിന്റെ വലുപ്പവും സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് കണക്കാക്കാനുള്ള നേരം, അത്രയും നേരം മാത്രമേ മല്യക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നുള്ളൂ. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി മൂന്നു മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്. ലണ്ടനിലാണ് മല്യ അറസ്റ്റിലായത്. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടര്‍ന്ന് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകള്‍ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു. വായ്പ തിരിച്ചടവ് നടത്താതെ രാജ്യം വിടുന്‌പോള്‍ മല്യ രാജ്യസഭാംഗമായിരുന്നു. ഇന്ത്യയില്‍ നിന്നും രക്ഷപെട്ട ദിവസം മല്യ കേന്ദ്രമന്ത്രിമാരെ അടക്കമുള്ളവരെ കണ്ടിരുന്നുവെന്നും ഇവരുടെ ഒത്താശയോടെയാണ് രാജ്യം വിട്ടതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം മല്യയെ വിട്ടുകിട്ടാന്‍ ബ്രിട്ടനുമായി രണ്ടു തവണ നയതന്ത്രതലത്തില്‍ ചര്‍ച്ച നടത്തി.

 
Other News in this category

 
 




 
Close Window