Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.47 INR  1 EURO=75.27 INR
ukmalayalampathram.com
Mon 21st Aug 2017
 
 
UK Special
  Add your Comment comment
വിജയ് മല്യയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറില്ല, പ്രതീക്ഷയോടെ ബാങ്കുകള്‍
reporter

ലണ്ടന്‍: 9000 കോടി രൂപ പറ്റിച്ച് ഇന്ത്യയില്‍ നിന്ന് കടന്ന വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇദ്ദേഹത്തിന് വായ്പ നല്‍കിയ ബാങ്കുകള്‍ വലിയ പ്രതീക്ഷയിലാണ്. ഇദ്ദേഹത്തെ എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നാണ പ്രതീക്ഷ. അതേസമയം, വിജയ് മല്യയെ ഉടനെയൊന്നും ഇന്ത്യയ്ക്ക് വിട്ടുതരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 2012ല്‍ കള്ളപ്പണ, നികുതിവെട്ടിപ്പു കേസുകളില്‍ പ്രതിയായി ലണ്ടനിലേക്ക് കടന്ന ഐപിഎല്‍ സംഘാടകന്‍ ലളിത് മോദിയെ നാട്ടിലെ നിയമവ്യവസ്ഥക്കു മുന്നിലെത്തിക്കാന്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെ വെട്ടിച്ച് ലണ്ടനിലേക്ക് കടന്ന മല്യക്ക്, അവിടെ മേല്‍ക്കോടതികളെ സമീപിച്ചുകൊണ്ട് സാവകാശമെടുക്കാന്‍ അവസരമുണ്ട്. 

ഇന്ത്യ ആവശ്യപ്പെടുന്ന തട്ടിപ്പുകേസ് പ്രതിയെന്ന നിലക്കുള്ള വാറന്റ് പ്രകാരമാണ് മല്യയുടെ അറസ്റ്റ് നടന്നത്. വാറന്റ് പ്രകാരം മല്യ സ്വമേധയാ സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്നയാളെന്ന നിലക്ക് അറസ്റ്റു ചെയ്ത് വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ നിയന്ത്രണത്തില്‍ മല്യ കഴിഞ്ഞത് മൂന്നു മണിക്കൂര്‍ മാത്രം.

ഇനി കേസിന്റെ നടപടികള്‍ കീഴ്‌കോടതിയില്‍ നടക്കണം. നീണ്ട നിയമയുദ്ധം ബാക്കി. അതിന് മാസങ്ങളല്ല, വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കും. ഈ കോടതിയുടെ തീര്‍പ്പിനെതിരെ മല്യക്ക് ഒന്നിലധികം മേല്‍കോടതികളെ സമീപിക്കാം. അതുകൊണ്ടു തന്നെയാണ്, തന്റെ അറസ്റ്റിനെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ പതിവുപോലെ ആവേശം കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്ന മല്യ ട്വിറ്ററില്‍ പ്രതികരിച്ചത്. എന്നാല്‍, മല്യയെ അറസ്റ്റു ചെയ്തത് കേന്ദ്രത്തിന്റെ വലിയ നേട്ടമെന്ന മട്ടിലാണ് പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിങ്ങും മറ്റും മാധ്യമങ്ങേളാട് വിശദീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് ഈ സര്‍ക്കാര്‍ ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. അതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പക്ഷേ, ഈ അവകാശവാദം പ്രകടിപ്പിക്കുന്നില്ല. ''മല്യയെ വിട്ടുകിട്ടാന്‍ നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടി. നിയമപരമായ നടപടികള്‍ നടക്കുകയാണ്. രണ്ടു ഭരണകൂടങ്ങളും ബന്ധപ്പെടുന്നുണ്ട്'' -വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.


 
Other News in this category

 
 




 
Close Window