Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാബറി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി വിചാരണ നേരിടണം
REPORTER

ന്യൂഡെല്‍ഹി: ബാബറി മസ്ജിത് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനിക്ക് എതിരെ ഗൂഢാാലോചനം കുറ്റം. കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി,മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ വിചാരണ നേരിടണം. അദ്വാനിയെയും ബിജെപി നേതാക്കളെയും വിട്ടയച്ച അലഹബാദ് കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. കേസില്‍ 13 പേര്‍ വിചാരണ നേരിടണം.എന്നാല്‍ രാജസ്ഥാന്‍ ഗവര്‍ണ്ണറായ കല്യാണ്‍ സിങ്ങിനെ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണ്ണര്‍ക്ക് ലഭിക്കുന്ന ഭരണ ഘടന പരിരക്ഷമൂലമാണ് കല്യാണ്‍ സിങ്ങിനെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. 2 വര്‍ഷത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും യാതൊരു കാരണവശാലും കേസ് മാറ്റിവെക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ കാലയളവില്‍ ജഡ്ജിയെ സ്ഥലം മാറ്റാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ കേസിന്റെ വിചാരണ റായ്ബറേലി കോടതിയില്‍ നിന്നും ലക്‌നൗ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

നേരത്തേ നേതാക്കളെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അഡ്വാനി, ജോഷി, ഉമാ ഭാരതി തുടങ്ങിയ 13 പ്രതികളുടെ ഗൂഡാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ കേസ് ഒഴിവാക്കിയതിനെതിരെ സിബിഐയും ഹാജി മെഹ്ബൂബ് അഹമ്മദുമാണ് അപ്പീല്‍ നല്‍കിയത്.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച വരുത്തുക തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്

 
Other News in this category

 
 




 
Close Window