Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്, ഇരുപതു വര്‍ഷത്തെ കൊടുംവരള്‍ച്ചയാകും രാജ്യം അഭിമുഖീകരിക്കുക
reporter

ലണ്ടന്‍: രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ റിസര്‍വോയറുകളും പുഴകളും വറ്റിവരാന്‍ തുടങ്ങി. പടിഞ്ഞാറന്‍ മേഖലകളില്‍ ഇതിനോടകം വരള്‍ച്ച ആരംഭിച്ചു കഴിഞ്ഞു. തെക്കു കിഴക്കന്‍ മേഖല, മിഡ്‌ലാന്‍ഡ്, യോര്‍ക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് വരള്‍ച്ച രൂക്ഷമായിരിക്കുന്നത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ മഴ പെയ്തില്ലെങ്കില്‍ ഇവിടങ്ങളില്‍ ജലവിതരണം ആരംഭിക്കേണ്ടതായി വരും. വരള്‍ച്ചാ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 1995, 1996 വര്‍ഷങ്ങളിലാണ് രാജ്യം ഇതിന് മുന്‍പ് കടുത്ത വരള്‍ച്ച നേരിട്ടത്. മൂന്നു മാസത്തേക്ക് കടുത്ത വരള്‍ച്ചയാകും ഉണ്ടാവുക. അതിനാല്‍ ജലനിയന്ത്രണം നടപ്പാക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. 

ജലവിതരണ കമ്പനികള്‍ ഇതിനോടകം നിയന്ത്രണങ്ങള്‍ നടപ്പാക്കി തുടങ്ങി. ഗാര്‍ഡന്‍ മുതലായവ നനയ്ക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ സൂക്ഷിച്ച് ജലം കൈകാര്യംചെയ്യണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു. ദിനവും ഉപയോഗിക്കുന്ന ജലത്തിന് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുളിക്കാന്‍ ഉപയോഗിക്കുന്ന ജലം ഗാര്‍ഡനില്‍ ഉപയോഗിക്കാനും ലീക്കുള്ള ടാപ്പുകള്‍ എത്രയും വേഗം നന്നാക്കാനും ഇവര്‍ നിര്‍ദേശിച്ചു.


 
Other News in this category

 
 




 
Close Window