Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യയ്ക്ക് തിരിച്ചടിയായി അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ നയങ്ങള്‍
reporter

ന്യൂഡല്‍ഹി: അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ വിസനയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു. അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി 'ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍' പദ്ധതി നടപ്പാക്കുന്നത്സം ബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഇത് വന്‍ തിരിച്ചടിയാകുന്ന ഈ പദ്ധതി എച്ച് 1 ബി വിസയെയും ബാധിക്കും. ഐടി കമ്പനികള്‍ സാധാരണ ഉപയോഗപ്പെടുത്താറുള്ള ഗസ്റ്റ് വര്‍ക്കര്‍ സംവിധാനം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും വേതന നിരക്ക് കുറയുന്നതിനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ ഈ പുതിയ നയം.

വിദേശികള്‍ക്കുള്ള താത്കാലിക വര്‍ക്ക് വിസയാണ് ഓസ്ട്രേലിയ അവസാനിപ്പിക്കുന്നത്. പകരം മെച്ചപ്പെട്ട ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും തൊഴില്‍ വൈദഗ്ധ്യവും ആവശ്യപ്പെടുന്ന പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു. അതേസമയം കൂടുതല്‍ ദേശീയവാദ നയങ്ങള്‍ വേണമെന്ന തീവ്രവലതുപക്ഷ കക്ഷികളുടെ നിലപാടിനു പ്രതികരണമാണ് വിസാ നയത്തിലെ മറ്റം എന്ന വിമര്‍ശനം ടേണ്‍ബുള്‍ തളളിക്കളഞ്ഞു. എന്നാല്‍ ഓസ്ട്രേലിയന്‍ ജോലികളും ഓസ്ട്രേലിയന്‍ മൂല്യങ്ങളും എന്ന ലളിതമായ ലക്ഷ്യമാണ് വിസപരിഷ്‌കാരങ്ങള്‍ക്കു പിന്നിലുള്ളതെന്ന് ടേണ്‍ബുള്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

വിസ പരിഷ്‌കാരം കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ഓസ്ട്രേലിയയിലേക്ക് എത്തിക്കുമെന്നും പഴയ 457 വിസ പദ്ധതിപ്രകാരം കൊണ്ടുവന്ന കുറഞ്ഞ ശമ്പളത്തിനു ജോലിചെയ്യുന്ന വിദേശികളേക്കാള്‍ കൂടുതല്‍ അവസരം ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കു ലഭിക്കുമെന്നും ടേണ്‍ബുള്‍ വ്യക്തമാക്കി. തങ്ങള്‍ ഒരു കുടിയേറ്റ രാഷ്ട്രമാണ്. എന്നാല്‍ ഓസ്ട്രേലിയന്‍ ജോലിക്ക് ഓസ്ട്രേലിയക്കാര്‍ക്കു മുന്‍ഗണന ലഭിക്കണം -ടേണ്‍ബുള്‍ വ്യക്തമാക്കി. 

ബിസിനസ് പ്രഫഷണലുകളേയും അതിവിദഗ്ധ തൊഴിലാളികളേയും സ്വാഗതം ചെയ്ത് 1990 കളിലാണ് 457 വിസ സമ്പ്രദായം അവതരിപ്പിക്കുന്നത്. പിന്നീട് വിവിധമേഖലയിലുള്ള തൊഴിലാളികള്‍ക്കായും ലഭ്യമാക്കിത്തുടങ്ങി. എന്നാല്‍ കുറഞ്ഞകൂലിക്കു തൊഴിലാളികളെ വിദേശത്തുനിന്ന് ഇറക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് 457 വിസ വലിയ വിവാദങ്ങളില്‍ പെട്ടിരുന്നു. 457 വിസ അവസാനിപ്പിക്കുകയാണെന്നും അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കാന്‍ബറയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ടേണ്‍ബുള്‍ പറഞ്ഞു. നിലവില്‍ 95,000 വിദേശ ജോലിക്കാര്‍ 457 വിസ ഉപയോഗിക്കുന്നുണ്ട്. ഇതിനുപകരം പുതിയ താല്‍ക്കാലിക വിസ നല്‍കി ഇതുപയോഗിക്കാവുന്ന തൊഴിലുകളുടെ എണ്ണം കുറയ്ക്കും. പുതിയ വിസ രണ്ടുവര്‍ഷത്തേക്കാവും നല്‍കുക. രണ്ടാമതുള്ള നാലുവര്‍ഷ വിസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഉന്നത പരിജ്ഞാനം വേണം.

 
Other News in this category

 
 




 
Close Window