Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്ലസ് ടൂ വിദ്യാര്‍ഥി ഓടിച്ച കാര്‍ ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു
REPORTER

ന്യൂഡല്‍ഹി: നടപ്പാതയില്‍ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് പ്ലസ്ടു വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗെയ്റ്റിന് സമീപം പൂലര്‍ച്ചെ 5.45നാണ് അപകടം. 

സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൂന്നുപേരും.

അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പ്ലസ്ടു വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.

കസ്റ്റഡിയിലെടുത്ത ഇവരെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയരാക്കും. നിരവധി പേര്‍ ഉറങ്ങി കിടക്കുന്ന നടപ്പാതയിലേക്കാണ് ഇവരുടെ കാര്‍ ഇടിച്ച് കയറിയതെന്ന് പോലീസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window