Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
പ്രവാസി യുവാക്കള്‍ ഓണ്‍ലൈന്‍ സെക്‌സിന്റെ കെണിയില്‍, ജാഗ്രത പാലിക്കുക
reporter

ലണ്ടന്‍: പ്രവാസി യുവാക്കളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി പ്രവാസി മലയാളികള്‍ ഇതിനോടകം തന്നെ ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി സെക്‌സ് ചാറ്റ് നടത്തിയ ശേഷം പണം തട്ടിയെടുക്കുകയാണ് ഇവരുടെ പരിപാടി. എന്തെങ്കിലും കാരണത്താല്‍ പണം നല്‍കിയില്ലെങ്കില്‍ കുടുംബ ബന്ധം തകര്‍ക്കുന്ന രീതിയിലേക്ക് ഇവര്‍ കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിക്കും. ഫിലിപ്പൈനി ഹണി ട്രാപ്പ് എന്ന സംഘമാണ് ഇതില്‍ പ്രധാനികള്‍. രണ്ടായിരം മുതല്‍ അയ്യായിരം ഡോളര്‍ വരെയാണ് പലപ്പോഴും ഇവര്‍ ഭീഷണിപ്പെടുത്തി ആവശ്യപ്പെടുന്നത്. ചിലര്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് നല്‍കാന്‍ കഴിയാതെ വരുന്നു. അവര്‍ ഒടുവില്‍ മാനസികമായി തകരുന്ന അവസ്ഥയിലാകും. 

ഫേസ്ബുക്ക് വഴിയാണു തട്ടിപ്പ് സംഘം വലവിരിക്കുന്നത്. യുവതിയുടെ ചിത്രങ്ങളുള്ള ഐഡിയില്‍ നിന്നു ഫ്രന്‍ഡ് റിക്വസ്റ്റ് അയക്കും. സ്വീകരിച്ചു കഴിഞ്ഞാല്‍ ഇരയുടെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കും. തുടര്‍ന്ന് വീഡിയോ ചാറ്റിനു ക്ഷണിക്കും. 

ചാറ്റിങ്ങില്‍ യുവതി ശരീരഭാഗങ്ങള്‍ തുറന്നു കാണിക്കും. ഒപ്പം പുരുഷന്മാര്‍ നടത്തുന്ന ചാറ്റ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ഇതു കാട്ടി ഭീക്ഷണിപ്പെടുത്തുകയാണു പതിവ്. പല യുവതികളും ഗള്‍ഫിന് പുറത്തു നിന്നാണു മലയാളി യുവാക്കള്‍ക്കെതിരെ കെണിയൊരുക്കുന്നത്്. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഫെസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപെടുത്തിയാണ് ഇവരുടെ തട്ടിപ്പ്. ഇതിന് വശംവദരായി ചിലര്‍ പണം നല്‍കും. മറ്റ് ചിലര്‍ക്ക് കഴിയാതെ വരുന്നതോടെ പ്രതികാര നടപടികള്‍ ആരംഭിക്കുകയായി. ഇവരുടെ ചതിയില്‍പെടാതെ എല്ലാവരും കരുതിയിരിക്കുക.

 
Other News in this category

 
 




 
Close Window