Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് പാര്‍ലമെന്റിന്റെ അംഗീകാരം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ജൂണ്‍ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. പൊതുസഭയില്‍ നടന്ന വോെട്ടടുപ്പില്‍ 13 നെതിരെ 522 പേര്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങും. ചൊവ്വാഴ്ചയാണ് ജൂണില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന അപ്രതീക്ഷിത നീക്കവുമായി തെരേസ മേയ് രംഗത്തെത്തിയത്. 2020ല്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബ്രക്‌സിറ്റാനന്തരം ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രി പദം രാജിവച്ചതോടെയാണ് മേയ് അധികാരമേറ്റത്. ജൂണ്‍ 23ന് നടന്ന ഹിതപരിശോധനയില്‍ മേയ് പിന്തുണച്ചിരുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനായിരുന്നു. തെരെഞ്ഞടുപ്പ് നേരിടാതെ അധികാരത്തിലെത്തിയ മേയ് സര്‍ക്കാരിന് ബ്രക്‌സിറ്റ് നടപ്പാക്കാന്‍ അധികാരമുേണ്ടായെന്ന് ആരോപണമുയര്‍ന്നിരുന്നു. 

ഈ സാഹചര്യത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രക്‌സിറ്റ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ശക്തമായ ഭരണകൂടം വേണമെന്നാണ് മേയുടെ നിലപാട്. 1974ലാണ് ഇതിനുമുമ്പ് ബ്രിട്ടനില്‍ ഇടക്കാല പൊതുെതരഞ്ഞെടുപ്പ് നടന്നത്. ഖനി തൊഴിലാളികളുടെ സമരത്തെ നേരിടാന്‍ ജനപിന്തുണ ആവശ്യപ്പെട്ടു എഡ്വേര്‍ഡ് ഹീത്ത് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ തൂക്കു പാര്‍ലമെന്റിനാണ് ജനം വിധിയെഴുതിയത്. 

അതേസമയം, ബ്രിട്ടനില്‍ നിന്നു സ്‌കോട്ലന്‍ഡിനു സ്വാതന്ത്ര്യം ലക്ഷ്യമിട്ടുള്ള രണ്ടാം ഹിതപരിശോധനയ്ക്കുവേണ്ടി പ്രചാരം നടത്താനുള്ള അവസരമായി ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോല സ്റ്റര്‍ജന്‍ തിരഞ്ഞെടുപ്പിനെ കാണുന്നു. നേരത്തേ ഇക്കാര്യത്തിനു നടത്തിയ ഹിതപരിശോധനയില്‍ സ്റ്റര്‍ജന്റെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യവാദം ജനം തള്ളിയിരുന്നു

 
Other News in this category

 
 




 
Close Window