Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.99 INR
ukmalayalampathram.com
Tue 30th May 2017
 
 
UK Special
  Add your Comment comment
യുകെയിലെ വിമാനങ്ങള്‍ വൈകുന്നത് ഓരോ വര്‍ഷവും കൂടി വരുന്നു
reporter

ലണ്ടന്‍: യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ വിമാനം വൈകുന്ന പതിവ് ഓരോ വര്‍ഷവും കൂടി വരികയാണെന്ന് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം മുന്‍പത്തേക്കാള്‍ രണ്ടിരട്ടി വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചില വിമാനത്താവളങ്ങളില്‍ 45 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2011-2016 വര്‍ഷത്തെ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിമാനം വൈകുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗാഡ് വിക്ക് വിമാനത്താവളമാണ്. 2016 ഓഗസ്റ്റിന് ശേഷം ഇവിടെ നിന്ന് പുറപ്പെടുന്ന 45 ശതമാനം വിമാനങ്ങളും വൈകുന്നതായി കണ്ടെത്തി. ചില വിമാനങ്ങള്‍ 15 മിനിറ്റ് വരെ വൈകി. ഹീത്രുവില്‍ 19 ശതമാനമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

മറ്റ് വിമാനത്താവളങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. മാഞ്ചസ്റ്ററില്‍ 30 ശതമാനവും ബര്‍മിങ്ഹാമില്‍ 29 ശതമാനം വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത്. ഓരോ വര്‍ഷവും ശതമാനക്കണക്കില്‍ വര്‍ധന രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയും റൂട്ടുകള്‍ കൂടിയതുമാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് കൂടാതെ ജീവനക്കാരുടെ കുറവ്, സാങ്കേതിക പിഴവുകള്‍, മോശം കാലാവസ്ഥ, മറ്റ് വിമാനങ്ങള്‍ വൈകുന്നത് എല്ലാം തന്നെ വിമാനം വൈകാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


 

 
Other News in this category

 
 




 
Close Window