Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഐപി സംസ്‌കാരത്തിന് ഇന്ത്യയില്‍ അറുതി, മന്ത്രിമാര്‍ ബീക്കണ്‍ മാറ്റിത്തുടങ്ങി
reporter

തിരുവനന്തപുരം: വിഐപി സംസ്‌കാരത്തിന് കേന്ദ്രസര്‍ക്കാര്‍ അറുതി വരുത്തിയതോടെ മന്ത്രിമാര്‍ തങ്ങളുടെ വാഹനങ്ങളിലെ ലൈറ്റുകള്‍ മാറ്റിത്തുടങ്ങി. കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസകും മാത്യു ടി. തോമസും തങ്ങളുടെ ഔദ്യോഗിക വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു. മെയ് ഒന്നുമുതല്‍ ഇത് നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശമെങ്കിലും അതിന് മുന്‍പേ തന്നെ അനുകൂല പ്രതികരണവുമായി വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തെ എല്ലാ ജനങ്ങളും വി.ഐ.പികളാണെന്നാണ് ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നത്.

മെയ് 1 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ്ജസ്റ്റിസ്, ലോക്സഭാ സ്പീക്കര്‍ അടക്കം എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കും. രാജ്യത്തെ മുഴുവന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, സുപ്രിംകോടതി-ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നിയമം ബാധകമായിരിക്കും.അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. കൂടാതെ, അഗ്‌നിശമനസേനയുടെ വാഹനങ്ങള്‍, പോലിസ്, സൈനിക വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയില്‍ ട്രാഫിക്കുകളില്‍ പ്രവേശന മാര്‍ഗം ഉറപ്പാക്കുന്നതിനു നീല ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാം. മന്ത്രിമാരും സര്‍ക്കാരും ഉദ്യോഗസ്ഥരും ചുവന്ന ബീക്ക ണ്‍ ലൈറ്റുകള്‍ വാഹനങ്ങളില്‍ നിന്ന് എടുത്തുമാറ്റണമെന്ന് 2013ല്‍ സുപ്രിംകോടതിയും വ്യക്തമാക്കിയിരുന്നു. ചുവന്ന ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് പരിഹാസ്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

 
Other News in this category

 
 




 
Close Window