Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=77.11 INR
ukmalayalampathram.com
Thu 21st Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പണിയുന്നതിന് അധ്യാപിക സ്വന്തം ആഭരണങ്ങള്‍ വിറ്റു
REPORTER

വില്ലുപുരം: അധ്യാപനം എന്നാല്‍ വെറുമൊരു ജോലിയല്ല, അതൊരു സപര്യയാണ്. തങ്ങളിലെ അറിവ് മറ്റുള്ളോര്‍ക്ക് പറഞ്ഞു നല്‍കുന്നതോടൊപ്പം പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി തൃഗം ചെയ്യാന്‍ തയാറായി അധ്യാപിക ശ്രദ്ധേയയായിരിക്കുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ക്ലാസ് റൂം പണിയുന്നതിന് അധ്യാപിക സ്വന്തം ആഭരണങ്ങള്‍ വിറ്റിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അന്നപൂര്‍ണ മോഹനാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചത്. പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് അന്നപൂര്‍ണ.

തന്റെ ആഭരണങ്ങള്‍ വിറ്റ് സ്വരൂപിച്ച പണം കൊണ്ട് അന്നപൂര്‍ണ നിര്‍മ്മിച്ച ക്ലാസ് റൂം സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് റൂമുകളെ വെല്ലുന്നതാണ്. ക്ലാസ് റൂം കണ്ടാല്‍ അത് സര്‍ക്കാര്‍ സ്‌കൂളിന്റെ ഭാഗമാണെന്ന് പോലും ആരും പറയില്ല. ഇംഗ്ലീഷ് അധ്യാപികയാണ് അന്നപുര്‍ണ.

തന്റെ ആഭരണം വിറ്റ് കിട്ടിയ പണം കൊണ്ട് അന്നപൂര്‍ണ ക്ലാസ് റൂമിലേക്ക് ഡിജിറ്റല്‍ സ്മാര്‍ട്ട് ബോര്‍ഡും, പുതിയ ഫര്‍ണിച്ചറുകളും അയ്യായിരം രൂപയുടെ പുസ്തകങ്ങളും വാങ്ങി. ബാധ്യത മറ്റാര്‍ക്കെങ്കിലും കൈമാറാന്‍ താല്‍പ്പര്യപ്പെടുന്നില്ല, അതിനാലാണ് ക്ലാസ് മുറിയുടെ നവീകരണത്തിനുള്ള പണം താന്‍ സ്വയം കണ്ടെത്തിയതെന്നും അന്നപൂര്‍ണ പറഞ്ഞു.

 
Other News in this category

 
 




 
Close Window