Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
അസോസിയേഷന്‍
  Add your Comment comment
മോനിപ്പള്ളി സംഗമം മെയ് 6ന്; മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥി
റോബിന്‍ കളപ്പുരക്കല്‍
യുകെയിലെ മോനിപ്പള്ളി സ്വദേശികളുടെ വാര്‍ഷിക സംഗമമായ മോനിപ്പള്ളി സംഗമത്തിന്റെ പതിനൊന്നാമത് എഡിഷന്‍ മെയ് 6 ന് ബാസില്‍ഡനില്‍ വച്ച് നടത്തപ്പെടുന്നു. ഇത്തവണ മോനിപ്പള്ളി സംഗമത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് മോനിപ്പള്ളി ഉള്‍പ്പെടുന്ന കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ സ്വന്തം എം എല്‍ എ മോന്‍സ് ജോസഫ് ആണ്. നൂതനമായ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ചുകൊണ്ടു യുകെയിലെ മലയാളി സമൂഹത്തിനു എന്നും മാതൃകയായിട്ടുണ്ട് മോനിപ്പള്ളി സംഗമം. ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തപ്പെട്ട പത്താമത് സംഗമത്തില്‍ ഇദംപ്രഥമമായി അവതരിപ്പിച്ച മോനിപ്പള്ളിയെക്കുറിച്ചുള്ള മനോഹര ഗാനത്തിന് ചുവടുകള്‍ വച്ചുകൊണ്ടു യു കെ യിലെ അനുഗ്രഹീത കലാകാരനായ കലാഭവന്‍ നൈസ് പരിശീലിപ്പിച്ച സംഘം, കഴിഞ്ഞ വര്‍ഷത്തെ സംഗമത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഓരോ വര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഗമത്തില്‍ പങ്കെടുക്കുന്ന മോനിപ്പള്ളി സ്വദേശികളുടെ എണ്ണം കുത്തനെ ഉയരുന്നു എന്നത് ഈ സംഗമത്തിന്റെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത് എന്ന് മോനിപ്പള്ളി സംഗമത്തിന്റെ പ്രസിഡണ്ട് ജിജി വരിക്കാശ്ശേരില്‍ അറിയിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എ യെ കൂടാതെ യു കെയിലെ തന്നെ നിരവധി മേഖലകളില്‍ കഴിവും പ്രാവീണ്യവും തെളിയിച്ചിട്ടുള്ള വിശിഷ്ടവ്യക്തികളും സംഗമത്തില്‍ പങ്കെടുക്കും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാകുവാന്‍ , മലയാളി സമൂഹത്തിലെ കഴിവുള്ള പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും ഇത്തവണ സംഗമത്തില്‍ നടത്തപ്പെടും എന്ന് ജിജി വരിക്കാശ്ശേരി (പ്രസിഡണ്ട്), റോബിന്‍കളപ്പുരക്കല്‍ ( സെക്രട്ടറി ), ബെന്നി കൊല്ലിയില്‍ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window