Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അനീതിയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും മനസ്സിലായില്ലേ സര്‍ക്കാരേ?
reporter
ഡിജിപി: ടി.പി. സെന്‍കുമാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് അനീതിയെന്ന് കോടതി നിരീക്ഷണം. സെന്‍കുമാറിനോട് സര്‍ക്കാര്‍ കാണിച്ചത് വളരെ മോശം സമീപനം ആണെന്ന് കോടതി വിധിയില്‍ പറഞ്ഞുവെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. 'അണ്‍ഫെയര്‍ ട്രീറ്റ്‌മെന്റ്' എന്ന വാക്കാണ് കോടതി ഉപയോഗിച്ചത്. ഉദ്യോഗസ്ഥന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇത്രയും കടുത്ത ഭാഷ കോടതി ഉപയോഗിച്ചത് മുന്‍പ് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യഥാര്‍ഥ ഫയലുകള്‍ വായിച്ചപ്പോള്‍ വെട്ടലും തിരുത്തലും കണ്ടിരുന്നു. അതുകൊണ്ടായിരിക്കാം കോടതി ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ വിധി പകര്‍പ്പ് ലഭിച്ചതിനുശേഷമേ പറയാന്‍ സാധിക്കൂ. കീഴ്‌കോടതികളില്‍ സര്‍ക്കാര്‍ വാദം ജയിച്ചു. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എത്തിയത്. സെന്‍കുമാറിനെ സ്ഥാനത്തുനിന്നു മാറ്റാന്‍ സര്‍ക്കാര്‍ പറഞ്ഞ രണ്ടു കാരണങ്ങളും നിലനില്‍ക്കില്ലെന്നാണ് വിധിയില്‍ പറയുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.

2006ലെ പ്രകാശ് സിങ് കേസ് വിധി പ്രകാരം എസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരു പോസ്റ്റില്‍ നിയമനം നല്‍കിയാല്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ സേവന കാലാവധി ലഭിക്കേണ്ടതാണ്. ഇതിനിടെ റിട്ടയര്‍മെന്റ് വന്നാലും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2011ല്‍ കേരള പൊലീസ് ആക്ട് നിയമസഭ പാസാക്കിയത്.


എന്നാല്‍, ചില അവസരങ്ങളില്‍ ഡിജിപിയെ മാറ്റാമെന്ന ഇളവ് സംസ്ഥാനം കൊണ്ടുവന്നിരുന്നു. അത് പ്രകാരമാണ് ഡിജിപി: സെന്‍കുമാറിനെ മാറ്റിയത്. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാകുന്നതെന്നും ഹാരിസ് ബീരാന്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window