Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
Teens Corner
  Add your Comment comment
താമസിക്കാന്‍ മുറി നല്‍കാം, വാടക വേണ്ട. പകരം ലൈംഗികത മതിയെന്ന ഒരു പരസ്യം ബിര്‍മിങ്ങാമിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'തല ചായ്ക്കാന്‍ സൗജന്യമായ ഇടം, പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്തത്, ബില്‍ ഇല്ല
reporter
ബ്രിട്ടനില്‍ വീട് വാടകയ്ക്ക് നല്‍കി പകരം ലൈംഗികത പ്രതിഫലം വാങ്ങുന്ന വീട്ടുടമകള്‍ ഏറുന്നു. വീട് വാടകയ്ക്ക് നല്‍കുന്ന കാര്യത്തിലെ പുതിയ സംസ്‌ക്കാരത്തില്‍ ഇക്കാര്യം പരസ്യപ്പെടുത്തി അനേകര്‍ രംഗത്ത് വന്നിട്ടുണ്ട്. ചുംബനത്തിനും ആലിംഗനത്തിനും പകരമായി തലചായ്ക്കാന്‍ ഇടം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന അനേകം പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുറിയോ ഫഌറ്റോ നല്‍കാം വാടക വേണ്ട. പകരം ലൈംഗികത മതിയെന്ന ഒരു പരസ്യം ബിര്‍മിങ്ങാമിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'തല ചായ്ക്കാന്‍ സൗജന്യമായ ഇടം, പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്തത്, ബില്‍ ഇല്ല. സിംഗളായ സ്ത്രീകള്‍ക്ക് മാത്രം. ചുംബനവും ആശ്‌ളേഷണവും മാത്രം പകരം കിട്ടിയാല്‍ മതി.' ഒരു പരസ്യം ഇങ്ങിനെ പോകുന്നു. അതേസമയം ക്രെയ്ഗ് ലിസ്റ്റില്‍ എത്തിയ വാള്‍സാലിലെ ഒരു വസ്തുവിനെ കുറിച്ചുള്ള പരസ്യം ഇങ്ങിനെയായിരുന്നു. രണ്ടു ബെഡ് ഫഌറ്റ് റൂം. ലണ്ടനില്‍ ജോലി ചെയ്യുന്നതിനാല്‍ ഏറെ യാത്ര ചെയ്യേണ്ടി വരുന്നു. കൂടുതല്‍ സമയവും വീട്ടില്‍ ഉണ്ടാകില്ല. അതിനാല്‍ വീട് ഭംഗിയായും വൃത്തിയായും സൂക്ഷിക്കുക. ഒപ്പം ചുംബനവും ആലിംഗനവും ആഴ്ചയില്‍ ഒന്ന് വീതം നല്‍കുക. ഒരു 30 കാരനാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത്.

35 വയസ്സില്‍ താഴെയുള്ള സ്ത്രീകളെയാണ് പ്രതീക്ഷിക്കുന്നതെന്നും പറയുന്നുണ്ട്. ഇതേ സൈറ്റില്‍ തന്നെ മറ്റൊരു പോസ്റ്റ് ഇങ്ങിനെയാണ്. വാടക വേണ്ടാത്ത മുറയോ ഫഌറ്റോ. പ്രതിഫലം ലൈംഗികത. പരസ്യക്കാരന്‍ സ്ത്രീകള്‍ക്ക് മാത്രമെന്ന് പ്രത്യേകം പറയുകയും തന്നെ ബന്ധപ്പെടാനുള്ള മാപ്പും നല്‍കിയിട്ടുണ്ട്. സ്റ്റൗവര്‍ ബ്രിഡ്ജ് എന്ന സ്ഥലത്തെ സ്ത്രീകള്‍ക്ക് മാത്രം എന്ന തലക്കെട്ടോട് കൂടിയ ഒരു പരസ്യത്തില്‍ തനിക്ക് ഒരു മുറി അധികമായിട്ടുണ്ട്. ലൈംഗികത പ്രതിഫലമായി നല്‍കിയാല്‍ സൗജന്യമായി താമസത്തിന് മുറി നല്‍കാന്‍ തയ്യാറാണെന്നാണ് കുറിച്ചിട്ടുള്ളത്. അതേസമയം സംഭവം വാര്‍ത്തയാകുകയും അനേകം റിപ്പോര്‍ട്ടര്‍മാര്‍ അന്വേഷിച്ചു വരാന്‍ തുടങ്ങുകയും ചെയ്തതോടെ ചില പരസ്യങ്ങള്‍ സൈറ്റില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.
 
Other News in this category

 
 




 
Close Window