Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=77.02 INR
ukmalayalampathram.com
Thu 19th Oct 2017
 
 
അസോസിയേഷന്‍
  Add your Comment comment
മാസ് ടോള്‍വര്‍ത്തിന്റെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി
ജിജോ അരയത്ത്
മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സൊസൈറ്റി (മാസ്) ടോള്‍വര്‍ത്തിന്റെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ സാവിയോ ജോസഫിന്റെ വസതിയില്‍ വച്ച് ആഘോഷിക്കുകയുണ്ടായി. ആഘോഷപരിപാടികളുടെ ഉത്‌ഘാടനം പ്രസിഡന്റ് ജയശ്രീ അനില്‍ നിര്‍വഹിച്ചു. മാസ് സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ ബിനു എബ്രാഹം തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ നടന്നു. ആഘോഷപരിപാടികളില്‍ വച്ച് ജിമ്മി ജോണിനെ മാസ് ടോള്‍വര്‍ത്തിന്റെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു. സംഘടനയുടെ വരുംകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു അവലോകനവും ചടങ്ങില്‍ നടന്നു. ഡിന്നറോട് കൂടി ആഘോഷപരിപാടികള്‍ അവസാനിച്ചു.
 
Other News in this category

 
 




 
Close Window