Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
സിനിമ
  Add your Comment comment
വിനോദ് ഖന്ന അന്തരിച്ചു: വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്റെ ബോളിവുഡ് സ്റ്റാര്‍
reporter
നടനും ബിജെപി എംപിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു. മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജലാംശനഷ്ടം മൂലം മാര്‍ച്ച് 31നാണ് ഖന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 'അമര്‍ അക്ബര്‍ ആന്റണി', 'ഇന്‍സാഫ്', 'ദ ബേണിങ് ട്രെയിന്‍', 'മുക്കന്ദര്‍ കാ സിക്കന്ദര്‍' എന്നിവയുള്‍പ്പെടെ നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ആരോഗ്യം ക്ഷയിച്ച വിനോദ് ഖന്നയുടെ ചിത്രം അദ്ദേഹത്തിന്റെ മകന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതോടെയാണ് വിനോദ് ഖന്നയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പുറംലോകം അറിഞ്ഞത്.

ചലച്ചിത്ര ലോകത്തു തിളങ്ങിനില്‍ക്കെ 1997ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. തൊട്ടടുത്ത വര്‍ഷം ഗുര്‍ദാസ്പുരില്‍നിന്നും മികച്ച വിജയത്തോടെ ലോക്‌സഭയിലെത്തി. 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി. ഈ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായും സേവനം ചെയ്തു. 2009ലെ ലോക്‌സഭാ തിര!ഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2014ല്‍ മികച്ച വിജയത്തോടെ ഗുര്‍ദാസ്പുരില്‍നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

1946 ഒക്ടോബര്‍ ആറിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പെഷാവറില്‍ ജനിച്ച അദ്ദേഹം, വിഭജന കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. 1968ല്‍ സുനില്‍ ദത്തിന്റെ 'മന്‍ കി മീതി'ല്‍ വില്ലനായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള വരവ്. പിന്നീട് നായകവേഷങ്ങളിലേക്കു കൂടുമാറിയ ഖന്ന, ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. 1982ല്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് ആധ്യാത്മിക ശാന്തി തേടി ഓഷോ രജനീഷിന്റെ ആശ്രമത്തിലേക്കു പോയ വിനോദ് ഖന്ന, ചലച്ചിത്ര ലോകത്തുനിന്ന് കുറച്ചുകാലം വിട്ടുനിന്നെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നു.
 
Other News in this category

 
 




 
Close Window