Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
അസോസിയേഷന്‍
  Add your Comment comment
കായികമേള ആഘോഷമാക്കാന്‍ ക്നാനായക്കാര്‍ ബര്‍മിംഗ്ഹാമിലേയ്ക്ക്
സഖറിയ പുത്തന്‍കളം
യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കായികമേള ആഘോഷമാക്കുവാന്‍ ക്നാനായക്കാര്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമിലേയ്ക്ക്. യൂണിറ്റ് അടിസ്ഥാനത്തിലുള്ള പെനാല്‍റ്റി ഷൂട്ട്‌ ഔട്ടും വടംവലിയും വാശിയേറിയതാവും. കൂടാതെ വിവിധ പ്രായത്തിലുള്ള അത്‌ലറ്റിക് മത്സരങ്ങന്‍ കാണികളെ ആവേശഭരിതമാക്കും.

വടംവലി മത്സര വിജയികള്‍ക്ക് യഥാക്രമം 351 , 251 , 151 , 101 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഇത്തവണ യൂണിറ്റ് ചാമ്പ്യന്‍ഷിപ്പിനു പുറമെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനും സമ്മാനം ലഭിക്കും.

ശനിയാഴ്ച രാവിലെ പത്തിന് കായിക മേള ഉത്‌ഘാടനവും തുടര്‍ന്ന് വിവിധ മത്സരങ്ങളും ആരംഭിക്കും. ഇത്തവണത്തെ കായിക മേളയുടെ കോ- ഓര്‍ഡി നെറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ(07983417360), ജോ. ട്രഷറര്‍ ,ഫിനില്‍ കളത്തില്‍ കോട്ട് (07883090410 )എന്നിവരാണ്.
 
Other News in this category

 
 




 
Close Window