Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
സിനിമ
  Add your Comment comment
ദിലീപിനൊപ്പം കാവ്യ മാധവനും ന്യൂയോര്‍ക്കിലെത്തി: നാദിര്‍ഷ, പിഷാരടി, ധര്‍മജന്‍ തുടങ്ങി തമാശയുടെ സംഘം അമേരിക്കയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നു
reporter

വിവാഹ ശേഷം കാവ്യയോടൊപ്പം ദിലീപ് വേദിയിലെത്തുന്നു. അമേരിക്കയിലാണ് ഷോ. 'ദിലീപ് ഷോ 2017 ' എന്നാണ് പ്രോഗ്രാമിന്റെ പേര്. രമേഷ് പിഷാരടി, റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുബി തുടങ്ങിയവരടക്കം വിപുലമായ സംഘമാണ് കൂടെയുള്ളത്. നാദിര്‍ഷയാണ് പരിപാടി സംവിധാനം ചെയ്യുന്നത്. മെയ് 28 ന് ന്യൂ ജേഴ്‌സിയില്‍ ഫെലീഷ്യന്‍ യൂണിവേഴിസിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന മെഗാഷോയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞെന്നാണ് സംഘാടകര്‍ പറയുന്നത്. വിവാഹശേഷം ആദ്യമായി കാവ്യയുടെ ഡാന്‍സ് പെര്‍ഫോമന്‍സ് അമേരിക്കയിലാരിക്കും. പരിപാടിയില്‍ കാവ്യ മാധവന്‍ വീണ്ടും ചിലങ്ക അണിയുന്നുണ്ട്. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ പ്രമോ വീഡിയോയില്‍ കാവ്യ തന്നെയാണ് ഇക്കാര്യം പറയുന്നത്. എല്ലാവരുടെയും അനുഗ്രവവും പിന്തുണയും വേണം എന്ന് കാവ്യ ആവശ്യപ്പെടുന്നു. പ്രമുഖ നടിയെ വിവാഹം കഴിയ്ക്കുകയും പിന്നീട് ഇതേ നടിയുടെ സുഹൃത്തിനെ വിവാഹം ചെയ്യുകയും ചെയ്ത ദിലീപിന്റെ പരിപാടി അമേരിക്കയില്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും എന്നായിരുന്നു സാബു കട്ടപ്പന പറഞ്ഞത്. കൂടാതെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപിനെതിരെ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി. പിന്നാലെ ദിലീപ് ഒരു സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ മലയാളിയെ പേരെടുത്തു പറയാതെ ആക്ഷേപിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോള്‍ തന്നെ സംഘാടകരെ വിളിച്ചു സംസാരിച്ചു എന്നും തന്റെ മകളെ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാത്തതിന് അദ്ദേഹം പ്രതികാരം ചെയ്തതാണ് ആ വീഡിയോ എന്നായിരുന്നു സംഘാടകരുടെ പ്രതികരണം എന്നുമാണ് ദിലീപ് പറഞ്ഞത്.

 
Other News in this category

 
 




 
Close Window