Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.73 INR  1 EURO=75.19 INR
ukmalayalampathram.com
Wed 16th Aug 2017
 
 
സിനിമ
  Add your Comment comment
ബാഹുബലിയുടെ രണ്ടാം ഭാഗം കാണാന്‍ 4000 രൂപ കൊടുത്ത് ടിക്കറ്റെടുത്തവര്‍ അനവധി
reporter
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് അറിയാ ന്‍ ഇടിച്ചുകയറിയ ജനത്തെ വിസ്മയത്തിന്റെ ലോകത്തേയ്ക്ക് കൊണ്ടുപോയി ഭ്രമിച്ചു സംവിധായകന്‍ രാജമൗലി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന കാരണം സിനിമയിലൊന്നാകെ പറഞ്ഞാണ് സസ്‌പെന്‍സുപൊളിക്കല്‍കാരെ രാജമൗലി വീഴ്ത്തിയത്. കാരണം കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന് ഒരു വാക്കിലല്ല ഒരു സിനിമയാകെ കൊണ്ടാണ് രാജമൗലി പറഞ്ഞിരിക്കുന്നത്.
സമഗ്രവും സുന്ദരവും വ്യക്തവുമായി ആ കഥ കേട്ടാല്‍ ആരും കട്ടപ്പയെ കുറ്റം പറയില്ലത്രേ. ബാഹുബലിയുടെ അന്ത്യനിമിഷത്തില്‍ തീയറ്ററിലുയരുന്ന കയ്യടിയും മരിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന നിശബ്ദതയും ആ വീരനെ മലയാളികളുള്‍പ്പെടെ എത്രമാത്രം ഹൃദയത്തിലേറ്റുവാങ്ങി എന്നത് വ്യക്തമാക്കുന്നു.
ബാഹുബലി2 ന്റെ ടിക്കറ്റ് നിരക്ക് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 4000 രൂപ വരെയെത്തി. ഹൈദരാബാദ്, വാറങ്കല്‍, കരിംനഗര്‍, മെഹബൂബനഗര്‍, തെലങ്കാന എന്നിവിടങ്ങളിലാണ് ടിക്കറ്റ് ചൂടപ്പംപോലെ വിറ്റുപോകുന്നത്.
ആദ്യ ദിനം സിനിമ കാണാനുള്ള ആരാധകരുടെ തള്ളിക്കയറ്റാണ് നിരക്ക് കുത്തനെ ഉയരാന്‍ കാരണം. ചില കമ്പനികള്‍ ഉപഭോക്താക്കാള്‍ക്ക് സൗജന്യ ടിക്കറ്റ് ഓഫറുമായി മുന്നോട്ടുവന്നിട്ടുണ്ട്. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ആന്ധ്രാപ്രദേശിലെ ചില പാചക വാതക ഏജന്‍സികളും രംഗത്തുവന്നു. ഭാരത് ഗ്യാസ്, ഗുണ്ടൂര്‍ ഗ്യാസ് തുടങ്ങിയ ഏജന്‍സികളാണ് ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ചില കോര്‍പറേറ്റ് , കണ്‍സ്ട്രക്ഷന്‍ കമ്പനികളും ഇത്തരഗ ഓഫറുമായി എത്തിയിട്ടുണ്ട് .വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ മിക്ക തീയേറ്ററുകളിലും ബാഹുബലി പ്രദര്‍ശിക്കുന്നുണ്ട്. സെക്കണ്ട് ഷോകള്‍ റദ്ദാക്കിയാണ് ഇതിന് സൗകര്യമൊരുക്കിയത്.
 
Other News in this category

 
 




 
Close Window