Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
സിനിമ
  Add your Comment comment
ഒരു കാലത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ മെഗാ സ്റ്റാര്‍ ആയിരുന്ന വി.പി. സത്യനായി ജയസൂര്യ എത്തുന്നു
reporter
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി.സത്യന്റെ ജീവിതം പകര്‍ത്തുന്ന ക്യാപ്ടന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. പ്രജേഷ് സെന്‍ ആണ് രചനയും സംവിധാനവും. പ്രിയ ഫുട്‌ബോള്‍ താരമായിരുന്ന വി പി സത്യനായാണ് ജയസൂര്യ സ്‌ക്രീനിലെത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകനും സിദ്ദീഖ് സിനിമകളില്‍ സംവിധാന സഹായിയും സ്‌ക്രിപ്ട് അസിസ്റ്റന്റുമായി പ്രവര്‍ത്തിച്ച പ്രജേഷ് സെന്നിന്റെ ആദ്യ സിനിമ കൂടിയാണ് ക്യാപ്ടന്‍. ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജാണ്.

കേരളാ പോലീസ് ജഴ്‌സിയില്‍ വി പി സത്യനായി ജയസൂര്യ നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക്. സിനിമയില്‍ സന്തോഷ് ട്രോഫി ചിത്രീകരിക്കുന്നതിനിടെ ജയസൂര്യയ്ക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട്ടാണ് പ്രധാനമായും സിനിമ ചിത്രീകരിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം റോബി രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് ക്യാപ്ടന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമൊരുക്കുന്നു. ഫുക്രി എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി അനു സിത്താര അഭിനയിക്കുന്ന സിനിമ കൂടിയാണ് ക്യാപ്ടന്‍
 
Other News in this category

 
 




 
Close Window