Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
സിനിമ
  Add your Comment comment
നല്ല തമാശകള്‍ തിരക്കഥയാക്കുന്ന മിഥുന്‍ വിവാഹിതനായി ; ഭാര്യ ഡോക്ടറാണ്, പേര് ഫിബി
reporter
തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഫിബി കൊച്ചുപുരയ്ക്കലാണ് വധു. മിഥുന്റെ ജന്മനാടായ വയനാട്ടില്‍ വച്ചായിരുന്നു വിവാഹം. ഡോക്ടറാണ് ഫിബി കൊച്ചുപുരയ്ക്കല്‍.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തിയത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്തത്. ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളും സംവിധാനം ചെയ്തു. ആട് ഒരു ഭീകരജീവിയാണ് രണ്ടാം ഭാഗമായ ആട് 2 ആണ് ഇനി ചെയ്യാനിരിക്കുന്നത്.
 
Other News in this category

 
 




 
Close Window