മണിപ്പൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം ശര്‍മിള. ബ്രിട്ടീഷ്കാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. കേരളത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് സൂചന. മണിപ്പൂരിന്റെ ഉരുക്കു വനിത എന്നാണ് ഇറോം ശര്‍മിള അറിയപ്പെടുന്നത്. മണിപ്പൂരില്‍ നിരാഹാരം കിടന്നു ലോക ശ്രദ്ധ പിടിച്ചു പറ്റിയയാളാണ് ശര്‍മിള. ഇന്ത്യയില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അണികളുള്ള ഏക സംസ്ഥാനം കേരളമാണെന്ന രാഷ്ട്രീയ ബന്ധം ശര്‍മിളയ്ക്ക് കേരളവുമായി അടുപ്പം കൂട്ടുന്നു.
ദീപ്തി പ്രിയ മെഹ്റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ് ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്ട് കുടിനോ അറിയുന്നത്. തുടര്‍ന്ന് 2009ല്‍ ഡെസ്മണ്ട് ഇറോമിന് കത്തെഴുതി. ഇതിനു ശേഷം ഇരുവരും തമ്മില്‍ കത്തുകളയക്കാറുണ്ടായിരുന്നു. 2011ലാണ് ഇരുവരും കോടതിയില്‍വച്ച് നേരിട്ട് കണ്ടിരുന്നു. ഇത് ശര്‍മിളയുടെ അനുഭാവികരില് തന്നെ എതിര്പ്പുണ്ടാക്കിയിരുന്നെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ആരും ഇടപെടുന്നത് ഇഷ്ടമല്ല എന്നാണ് ഇറോം പറഞ്ഞത്. |