Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=77.02 INR
ukmalayalampathram.com
Thu 19th Oct 2017
 
 
ആരോഗ്യം
  Add your Comment comment
ഹെപ്പറ്റൈറ്റിസിനുള്ള മരുന്ന് വാങ്ങുന്നതില്‍ അഴിമതി നടത്തി പണമുണ്ടാക്കിയ തിരുവനന്തപുരത്തെ രണ്ട് ഡോക്ടര്‍മാര്‍ക്ക് 5 വര്‍ഷം കഠിന തടവ്
reporter
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് വിജിലന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചു. ഡോ.വികെ രാജന്‍, ഡോ.കെ ശൈലജ എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചത്. വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
വാക്‌സിന്‍ വാങ്ങിക്കൂട്ടിയതിലെ ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ പുറത്തുവന്നതോടെയാണ് ആരോഗ്യ വകുപ്പിലെ ഉന്നത ക്രമക്കേട് മറ നീക്കിയത്. 2002ല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിക്കൂട്ടിയതിലാണ് അഴിമതി നടന്നത്. വാക്‌സിന്‍ കമ്പനികളെ സഹായിക്കാന്‍ തിരുവനന്തപുരത്ത് രേഖകളില്‍ തിരിമറി നടത്തിയാണ് അധിക വാക്‌സിന്‍ വാങ്ങിക്കൂട്ടിയത്.

വാക്‌സിന്‍ ഉപയോഗിക്കാന്‍ തയ്യാറാകാതിരുന്ന ഡോക്ടര്‍മാരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വാക്‌സിന്‍ കമ്പനികളെ അതിരുവിട്ട് സഹായിച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയായതോടെ ഇരുവര്‍ക്കും തടവും പിഴയും വിധിച്ചു.
 
Other News in this category

 
 




 
Close Window