Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
കായികം
  Add your Comment comment
കേരളത്തിന്റെ വിനീത് ഗോളുകളിലൂടെ താരമായി
reporter
ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോളായിരിക്കുകയാണ് സികെ വിനീത്. ബംഗളൂരു എഫ്‌സിക്കായി 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് വിനീത് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പുറമെ ഐലീഗിലും താരമായി സികെ വിനീത്. വിനീതിനെ കൂടാതെ ഇന്ത്യന്‍ നായകനും ബംഗളൂരു എഫ്‌സിയിലെ സഹതാരവുമായ സുനില്‍ ചേത്രിയും ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 16 മത്സരങ്ങളില്‍ നിന്നാണ് സുനില്‍ ചേത്രിയുടെ ഈ ഗോള്‍ നേട്ടം.
നേരത്തെ ഐഎസ്എല്ലിലും വിനീത് ഗോള്‍വേട്ട നടത്തിയിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി സികെ വിനീത് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോള്‍ നേടിയ ഇയാന്‍ ഹ്യൂമായിരുന്നു ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍. രണ്ടാം സ്ഥാനമായിരുന്നു വിനീതിന്.

ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയത് ഷില്ലോങ് ലജോങ് എഫ്‌സിയുടെ കാമാറൂണ്‍ താരം അസര്‍ പിറിക്ക് ഡിപാണ്ടയാണ്. 17 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് കാമറൂണ്‍ താരം നേടിയത്. ഈസ് ബംഗളാള്‍ താരം വില്ലിസ് പ്ലാസയാണ് രണ്ടാമത്. 14 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകളാണ് പ്ലാസയുടെ സമ്പാദ്യം. ഈസ്റ്റ് ബംഗാളിന്റെ വെഡ്‌സണ്‍ ആന്‍സെല്‍മയും മോഹന്‍ ബഗാന്റെ ഡാരല്‍ ഡഫിയും എട്ട് ഗോള്‍ വീതവും നേടി.
 
Other News in this category

 
 




 
Close Window