Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
അസോസിയേഷന്‍
  Add your Comment comment
നാലാമത് കാ൪ഡിഫ് കാമിയോസ് T20 ക്രിക്കറ്റ് ടൂ൪ണ്ണമെന്റ് മെയ് 21ന് കാ൪ഡിഫിൽ
reporter
കാ൪ഡിഫ് കാമിയോസ് ആ൪ട്സ് ആന്റ് സ്പോർട്സ് ക്ളബ് സംഘടിപ്പിക്കുന്ന നാലാമത് ഓൾ യുകെ T20 ക്രിക്കറ്റ് ടൂർണ്ണമെന്റ് മെയ് 21ഞ്ഞായറാഴ്ച രാവിലെ 9 മണിമുതൽ പോണ്ടക്കാനാ ഫീൽഡിൽ വച്ച് നടത്തപ്പെടുന്നു. ഒന്നാം സമ്മാനമായി ആയിരത്തിയൊന്നു പൌണ്ടും ജോസഫ് കോടാലിച്ചിറ മെമ്മോറിയൽ എവറോളിംങ്ങ് ട്രോഫിയും രണ്ടാം സമ്മാനമായി നാനൂറ്റിയൊന്നു പൌണ്ടും ട്രോഫിയും സെമി ഫൈനലിസ്റ്റുകൾക്ക് നൂറ്റിയൊന്നുപൌണ്ടും ട്രോഫിയും സമ്മാനമായി നല്കുന്നു.

കൂടാതെ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ബാറ്റ്സ്മാൻ വിക്കറ്റെടുക്കുന്ന ബൌള൪ എന്നിവ൪ക്ക് അൻപത്തിയൊന്നു പൌണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. അലൈഡ് ഫിനാൻഷ്യൽ സ൪വ്വീസസ്, ലോ ആന്റ് ലോയേഴ്സ് സോളിസിറ്റേഴ്സ്, റേയ്ച്ചൽസ് യോഗ൪ട്ട്, കൈരളി സ്പൈസസ് സെന്റ൪ കാ൪ഡിഫ്, ഫെബിൻ വ൪ഗ്ഗിസ് അക്ഷയ എന്നിവരാണ് ഈ വ൪ഷത്തെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

ടൂ൪ണ്ണമെന്റ് സംബന്ധമായ എല്ലാ വിവരങ്ങൾക്കും 07455500059,

07401 398894 എന്നീ നന്പറുകളിൽ ദയവായി ബന്ധപ്പെടുക.
 
Other News in this category

 
 




 
Close Window