Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
അസോസിയേഷന്‍
  Add your Comment comment
ലിംക ബാറ്റ്മിന്റൻ ടൂർണമെന്റ് 2017ന് കൊടിയിറക്കം
reporter
കഴിഞ്ഞ ശനിയാഴ്ച (29/04/17) ലിവർപൂളിലെ ബ്രോഡ്ഗ്രീൻ സ്കൂൾ സ്പോർട്സ് ഹാളിലെ ഉത്ഘാടന വേദിയിൽ ലിംക സ്പോർട്സ് കോഓർഡിനേറ്റർ നോബിൾ ജോസ് സ്വാഗതം ചെയ്തപ്പോൾ അനേകം കായിക പ്രേമികളെ സാക്ഷിനിർത്തി ലിംക ചെയർപേഴ്‌സൺ മനോജ് വടക്കേടത്തു ടൂർണമെന്റ് ഉത്ഘാടനം ചെയ്യുകയുണ്ടായി. മേഴ്‌സിസൈടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളി മല്ലന്മാർ ഏറ്റുമുട്ടിയപ്പോൾ യുകെയിലെ പ്രശസ്തരായ ടീമുകളെ തന്നെ പുറന്തള്ളികൊണ്ട് ഒന്നാം സമ്മാനമായി തൊമ്മൻ മാത്യു കുഴിപ്പറമ്പിൽ മെമ്മോറിയൽ ട്രോഫിയും ലിവർപൂളിലെ ഏക മലയാളി സോളിസിറ്റർസ് ആയ ഡൊമിനിക് ആൻഡ് കോ സോളിസിറ്റർസ് (01517225540, http://www.dominicka.com) സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും പ്രിൻസ് - സച്ചിൻ സഖ്യം നേടിയപ്പോൾ രണ്ടാം സമ്മാനമായി യുകെയിലെ പ്രശസ്ത മോർട്ടഗേജ് & ഇൻഷുറൻസ് ഏജൻസി ആയ ലൈഫ് ലൈൻ പ്രൊട്ടക്ട് (റോബിൻ ആന്റണി- 07824669210, http://www.lifelineprotect.co.uk) സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും ഡോൺ - സച്ചിൻ സഖ്യം സ്വന്തമാക്കുകയുണ്ടായി.



മൂന്നാം സമ്മാനമായി ലിവർപൂളിലെ ആദ്യത്തെ സൗത്ത് ഇന്ത്യൻ സ്റ്റോർ ആയ കേരള മാർക്കറ്റ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും ഷീൻ - സാം സഖ്യം സ്വന്തമാക്കി. നാലാം സ്ഥാനക്കാരായ ജോഷി - സാബു സഖ്യം ലിവർപൂളിലെ ഏറ്റവും പുതിയ റെസ്റ്റോറൻറ് ആയ പേപ്പർ വൈൻ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും നേടുകയുണ്ടായി. ക്വാർട്ടർ ഫൈനലിസ്റ്റുകളായ ലിബി - ജിജോ, ഡൂയി - ഡോ:ജോ, സാബു - സനു, റോയ് - പ്രജീഷ് സഖ്യത്തിനും കറി ചട്ടി ടേക്ക് എവേ ആൻഡ് കാറ്ററേഴ്‌സും ഫ്രഷ് മാർട്ടും സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും മെഡലുകളും ലഭിക്കുകയുണ്ടായി.

പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും സ്പോൺസർമാരായ ഫിലിപ്പ് മാത്യു കുഴിപ്പറമ്പിൽ, ഡൊമിനിക് ആൻഡ് കോ സോളിസിറ്റർസ് (01517225540, http://www.dominicka.com), ലൈഫ് ലൈൻ പ്രൊട്ടക്ട് (റോബിൻ ആന്റണി- 07824669210, http://www.lifelineprotect.co.uk), കേരള മാർക്കറ്റ്, പേപ്പർ വൈൻ, കറി ചട്ടി, ഫ്രഷ് മാർട് എന്നിവർക്കും മത്സരങ്ങൾ സുഗമമായി നടക്കുവാൻ എല്ലാ പിന്തുണയും നൽകി സഹായിച്ച വോളന്റീയർമാർക്കും ലിംക എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഡൂയി ഫിലിപ്പ് പ്രത്യേകം നന്ദിയും പറയുകയുണ്ടായി.
 
Other News in this category

 
 




 
Close Window