Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
സിനിമ
  Add your Comment comment
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി
reporter
ദുല്‍ഖര്‍ സല്‍മാന്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലാണ് അമാല്‍ പ്രസവിച്ചത്. പുതിയ ചിത്രം സിഐഎ റിലീസ് ചെയ്ത ദിവസം തന്നെയാണ് ദുല്‍ഖര്‍ പിതാവായത്. അമല്‍ നീരദും ദുല്‍ക്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

'ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.' ദുല്‍ഖര്‍ െഫയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഡിസംബര്‍ 2011ലാണ് ദുല്‍ക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്. മമ്മൂട്ടിയുടെ കൊച്ചുമക്കളില്‍ ആദ്യമായാണ് പെണ്‍കുഞ്ഞുണ്ടാകുന്നത്. മകള്‍ സുറുമിക്ക് രണ്ട് ആണ്‍കുട്ടികളാണ്.


അച്ഛനായ വിവരം ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ഒന്നിലേറെ കാരണങ്ങളാല്‍ ഇന്ന് എനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്കെന്റെ രാജകുമാരിയെ ലഭിച്ചുദുല്‍ഖര്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ സി.ഐ.എ റിലീസായ ദിവസം തന്നെ ദുല്‍ഖര്‍ പിതാവായി എന്നത് യാദൃശ്ചികമായി. 2011 ഡിസംബറിലാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ആര്‍കിടെക്കായിരുന്ന അമാലിന്റെ യഥാര്‍ത്ഥ പേര് സുഫിയ എന്നാണ്.
 
Other News in this category

 
 




 
Close Window