Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഐ.എസ് ഭീകരര്‍ക്കു വേണ്ടി വാട്‌സ് ആപ്പില്‍ മലയാളം മെസേജുകള്‍ പ്രചരിക്കുന്നു
reporter
വാട്‌സ് ആപ്പിലൂടെ ഭീകര സംഘടനയുടെ പ്രചാരണം. മലയാളത്തില്‍ മെസേജ് അയച്ചാണ് പ്രചാരണമെന്നതിനു തെളിവ്. കാസര്‍ഗോഡ് സ്വദേശിക്ക് ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടു മെസേജ് ലഭിച്ചു. അദ്ദേഹം പോലീസില്‍ പരാതി നല്‍കി.
സന്ദേശം ലഭിച്ചയുടന്‍ വ്യാപാരിയായ അണങ്കൂര്‍ സ്വദേശി ഹാരിസ് മസ്താന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. കാസര്‍കോട് പടന്നയില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. ശബ്ദ സന്ദേശങ്ങള്‍ വഴിയാണ് വിവരങ്ങള്‍ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊന്നില്‍ പടന്നയില്‍ നിന്നും വടക്കേപ്പുറം ടി.കെ. മുര്‍ഷിദ് മുഹമ്മദ് മരിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശവും ലഭിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദീന്‍ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. നേരത്തെ കേരളത്തില്‍നിന്ന് സ്ത്രീകളടക്കം 21 പേരെ കാണാതായിരുന്നു. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണു സംശയിക്കുന്നത്.
സിറിയന്‍ ഭീകരസംഘടനയായ ഐഎസില്‍ ചേരുന്നതിന് ആഹ്വാനം ചെയ്ത് കാസര്‍കോഡ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കു്്ന്നു. നവമാധ്യമങ്ങളിലൂടെയാണ് ഇത്തരം സന്ദേശങ്ങള്‍ പരക്കുന്നത്. പ്രധാനമായും വാട്‌സ്ആപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണു ജിഹാദടക്കമുള്ള വിഷയങ്ങളില്‍ തീവ്രപ്രചാരണം നടക്കുന്നത്.
 
Other News in this category

 
 




 
Close Window