Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
എല്ലാവരെയും ചോദ്യം ചെയ്തിരുന്ന ടി.വി. അവതാരക ജോലി പോകുമെന്ന് ഉറപ്പായതോടെ വാര്‍ത്തയ്ക്കിടെ കരഞ്ഞു
reporter
ഇസ്രയേലിന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത അവതാരക ഗെയ്‌ല ഈവനു അപ്രതീക്ഷിതമായി വായിക്കേണ്ടി വന്നത്. നിരവധിപേര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടും. അവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഗെയ്‌ല 55 സെക്കന്‍ഡ് നിളുന്ന വീഡിയോയില്‍ പറയുന്നുണ്ട്. അടച്ചുപുട്ടുകയാണെന്ന വാര്‍ത്ത കരഞ്ഞുകൊണ്ട് വായിക്കുന്ന അവതാരകയുടെ വീഡിയോ. വാര്‍ത്ത വായിക്കുന്നതിനിടയിലാണ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനം ഇല്ലാതാവുകയാണെന്ന് അവര്‍ പറഞ്ഞത്. പ്രൈം ടൈം ന്യൂസ് അവതരിപ്പിക്കുന്നതിനിടയിലാണ് ഔദ്യോഗിക ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാനുള്ള ഇസ്രായേല്‍ പാര്‍ലമെന്റിന്റെ നിര്‍ദേശം ബ്രെയിക്കിങ്ങ് ന്യൂസായി ചാനലിന്റെ ഡസ്‌ക്കിലെത്തുന്നത്. ഈ വാര്‍ത്ത വായിച്ചു മുഴുമിപ്പിക്കാനാവാതെ ഗെയ്‌ല വിതുമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കരച്ചില്‍ നിയന്ത്രിച്ച് ഗെയ്‌ല വീണ്ടും വായനയിലേക്ക് കടക്കുന്നതും വീഡിയോയില്‍ കാണാം. ഇടറിയ ശബ്ദത്തിലാണ് ഇന്ന് ചാനലിന്റെ അവസാന സംപ്രേക്ഷണമാണെന്ന് ഗെയ്‌ല പറയുന്നത്
 
Other News in this category

 
 




 
Close Window