Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുത്തലാഖില്‍ നിന്നു രക്ഷപെടാനായി സ്ത്രീകള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ അഭയം തേടിയതിന്റെ ഫോട്ടോ ചോര്‍ന്നു
reporter
മുത്തലാഖില്‍ നിന്ന് രക്ഷ നേടാന്‍ ഹനുമാന്‍ പൂജയില്‍ അഭയം തേടി മുസ്ലീം സ്ത്രീകള്‍. വാരാണസിയിലെ പ്രശസ്തമായ സങ്കട് മോചന്‍ ക്ഷേത്രത്തിലാണ് ബുധനാഴ്ച സ്ത്രീകള്‍ ഹനുമാന്‍ പൂജ ചെയ്തത്.

വാരാണസിയിലെ മുസ്ലീം ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണ് ക്ഷേത്രത്തില്‍ പൂജയ്ക്കായി എത്തിയത്. ഉര്‍ദുവില്‍ എഴുതിയ ഹനുമാന്‍ ചാലീസ 100 തവണ ഉരുവിട്ടാണ് സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയത്. ഹനുമാന്‍ ചാലീസ 100 തവണ ചൊല്ലിയാല്‍ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മുത്തലാഖ് ഇല്ലാതാക്കണമെന്നാണ് ആഗ്രഹമെന്ന് ഇവര്‍ തുറന്നടിച്ചു.

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, പടല്‍പുരി മഠാധിപതി ബാബാ ബാലക് ദാസ് എന്നിവര്‍ ഇവരോടടൊപ്പമുണ്ടായിരുന്നു.

അതേസമയം, മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. മുത്തലാഖ് ഇസ്ലാം മതവിശ്വാസികളുടെ മൗലികാവകാശമാണോയെന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചത്്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഹര്‍ജിക്കാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും വാദങ്ങള്‍ സുപ്രീം കോടതി കേട്ടു. ഹര്‍ജിക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിനും തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു. മുത്തലാഖ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. അലഹാബാദ് ഹൈക്കോടതിയുടെ വിധിയും സുപ്രീം കോടതി പരിഗണിച്ചേക്കും. ആഖില്‍ ജമീല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. അലഹാബാദ് ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ചൊവ്വാഴ്ച പുറത്ത് വന്നിട്ടുണ്ട്.
 
Other News in this category

 
 




 
Close Window