Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അദ്ദേഹം യോഗിയാണ്: പ്രോസിക്യൂട്ട് ചെയ്യാന്‍ പറ്റില്ല
reporter
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിന് തടയിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2007 ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നാഗറാണ് അലഹബാദ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കലാപം സംബന്ധിച്ച അന്വേഷണം നടത്തിയ സംഘമാണ് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി വൈകുന്നതില്‍ വിശദീകരണം നല്‍കാന്‍ യു.പി ചീഫ് സെക്രട്ടറിയോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ഗൊരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം 2007 ല്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗം കലാപത്തിന് കാരണമായെന്നാണ് പരാതി.
 
Other News in this category

 
 




 
Close Window