Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
കായികം
  Add your Comment comment
ഞങ്ങളുടെ കളി മോശമായിരുന്നു; അതുകൊണ്ടാണു തോറ്റതെന്ന് ഗംഭീരമായി ഗംഭീര്‍
reporter
മത്സരം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു, എന്നിട്ടും എനിക്ക് സമാധാനിക്കാന്‍ കഴിയുന്നില്ല കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തോറ്റ രീതി ഓര്‍ത്തിട്ട്. ഇത് മറ്റൊരു തോല്‍വി മാത്രമാണെങ്കിലും അനായാസമായി ജയിക്കാവുന്ന ഒരു മത്സരമാണ് ഞങ്ങള്‍ തോറ്റത്, എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ ദയനീയമായാണ് കളിച്ചത്, വിജയം മുന്‍ വാതിലില്‍ ഞങ്ങളെ മുട്ടിവിളിച്ചെങ്കിലും ഞങ്ങള്‍ സ്വീകരിച്ചതിന് പിന്നിലൂടെയെത്തിയ തോല്‍വിയെ ആയിരുന്നു- ഗംഭീര്‍ എഴുതി.
സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ താന്‍ പരാജയപ്പെട്ടതിനെയും ഗംഭീര്‍ രൂക്ഷമായി സ്വയം വിമര്‍ശനം നടത്തുന്നുണ്ട്. സ്‌ട്രൈക്ക് കൈമാറാനും റണ്‍ ഉയര്‍ത്താനും താന്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്ന് ഗംഭീര്‍ തുറന്ന് സമ്മതിക്കുന്നു. മത്സരത്തില്‍ 18 പന്തില്‍ നിന്നും എട്ട് റണ്‍സ് മാത്രമായിരുന്നു ഗംഭീറിന്റെ സമ്പാദ്യം.

തോല്‍വിക്ക് ശേഷമുളള ദിവസം പ്രഭാത ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ പരാജയത്തിന്റെ ആഘാതം ടേബിളില്‍ ദൃശ്യമായിരുന്നെന്നും ആരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ലെന്നും ഗംഭീര്‍ എഴുതുന്നു.
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 14 റണ്‍സിനാണ് തോറ്റത്. പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി കൊല്‍ക്കത്തന്‍ പ്രതിരോധം 153 റണ്‍സിലൊതുങ്ങുകയായിരുന്നു. ഓപ്പണര്‍ ക്രിസ് ലിന്‍ 84 റണ്‍സിന്റെ തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും മറ്റാര്‍ക്ക് കാര്യമായി പിന്തുണ നല്‍കാനായില്ല.
 
Other News in this category

 
 




 
Close Window