Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
കായികം
  Add your Comment comment
2026ലെ ഫുട്‌ബോള്‍ ലോക കപ്പോടെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ നേട്ടം ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും
reporter
ലോകകപ്പില്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ടീമുകളുടെ എണ്ണം നാലരയില്‍ നിന്ന് എട്ടായി ഉയരുമ്പോള്‍ അഫ്രിക്കന്‍ ടീമുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ഒന്‍പതായി മാറും.
ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
എന്നാല്‍ അഞ്ചില്‍ കൂടുതല്‍ ആവശ്യപ്പെട്ടിരുന്ന യൂറോപ്പിന് മൂന്നു സ്ഥാനങ്ങളെ കൂടുതല്‍ ലഭിക്കുകയുള്ളു പതിമൂന്നു എന്നത് പതിനാറായി ഉയരും. നാലര സ്ഥാനങ്ങള്‍ ഉണ്ടായിരുന്ന തെക്കന്‍ അമേരിക്ക അമേരിക്ക മധ്യ അമേരിക്ക കരീബിയ ഗ്രൂപ്പുകള്‍ക്ക് അത് ആറായിട്ടാണ് മാറുക. അതെസമയം അര സ്ഥാനമുണ്ടായിരുന്നു ഓസിയാനക്കാര്‍ക്കു അത് ഒരു ടീമിന്റെ പങ്കാളിത്തമായി വര്‍ധനയുണ്ടാകും തുടര്‍ന്ന് വേണ്ടിവരുന്ന രണ്ടു ടീമുകളെ മറ്റൊരു പ്ലേ ഓഫ് മത്സരത്തില്‍ നിന്നാകും കണ്ടെത്തുക.

2026 ലോകകപ്പില്‍ പങ്കെടുത്ത ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ആയാണ് ഉയര്‍ത്തിയത്. ഫിഫ കൗണ്‍സില്‍ ആണ് ഇതിനുളള അന്തിമ അനുമതി നല്‍കിയത്.
പ്രാഥമികഘട്ട മത്സരങ്ങളെ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് ആലോചന. ഓരോ ഗ്രൂപ്പില്‍നിന്നും കൂടുതല്‍ പോയന്റ് നേടുന്ന ഒരു ടീം പ്രീക്വാര്‍ട്ടറിലെത്തും. പ്രീക്വാര്‍ട്ടര്‍ മുതല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് നോക്കൗട്ടായിരിക്കും. ഇപ്പോള്‍ 32 ടീമുകളാണ് ലോകകപ്പിന്റെ അന്തിമറൗണ്ടില്‍ മത്സരിക്കുന്നത്. 1998 ലോകകപ്പ് മുതലാണ് 32 ടീമുകള്‍ എന്ന് തീരുമാനിച്ചത്. നാലു ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടുടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലെത്തുന്നു. പ്രീക്വാര്‍ട്ടര്‍ മുതല്‍ തോല്‍ക്കുന്ന ടീം പുറത്താകും
 
Other News in this category

 
 




 
Close Window