Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
പൂരിയോ ചപ്പാത്തിയോ അധികം വന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇഡ്ഡലി, ഉപ്പുമാവ് എന്നിവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. വുന്നതാണ്. ജോലിക്ക് പോകുമ്പോള്‍ പെട്ടെന്നു തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണം സ്വീകരിക്കുക.
reporter
ജോലിയുള്ള വീട്ടമ്മമാര്‍ക്ക് അടുക്കള കാര്യങ്ങള്‍ നോക്കുന്നത് കുറച്ച് പാടാണ്. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയും പറ്റില്ല. അപ്പോഴാണ് അടുക്കളയിലെ പൊടിക്കൈകളും നുറുങ്ങുവിദ്യകളുമൊക്കെ പരീക്ഷിക്കേണ്ടത്. തിരക്കുള്ള വീട്ടമ്മമാര്‍ക്കായി ഇതാ ചില അടുക്കള വിദ്യകള്‍. നേരത്തെ തന്നെ പ്ലാന്‍ ചെയ്യുക അതിനായി ഒരുക്കുക. എന്ത് ഭക്ഷണമാണ് ഉണ്ടാക്കേണ്ടതെന്ന വളരെ മുന്‍പ് തന്നെ പ്ലാന്‍ ചെയ്യാം. എളുപ്പം ഉണ്ടാക്കാവുന്നതും അതോടൊപ്പം രുചികരവുമായ ഭക്ഷണം തയ്യാറാക്കാവുന്നതാണ്. കുറച്ച് കൂടി മികച്ചതാക്കാന്‍ പൂരിയോ ചപ്പാത്തിയോ അധികം വന്നാല്‍ അത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇഡ്ഡലി, ഉപ്പമാവ് എന്നിവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. പെട്ടെന്നു തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണം വേണം ജോലിക്ക് പോകേണ്ട ദിവസങ്ങളില്‍ തിരഞ്ഞെടുക്കേണ്ടത്. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ സ്‌റ്റോക്ക് ചെയ്ത വെക്കാം പെട്ടെന്ന് ഉണ്ടാക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്ത് വെയ്ക്കുകയാണെങ്കില്‍ തിരക്ക് പിടിച്ച ഭക്ഷണം പാകംവെയ്ക്കലിന് ഉപകാരപ്രദമാകും. ബ്രഡ്, മുട്ട എന്നിവ ഉദാഹരണങ്ങളാണ്. ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളും സ്റ്റോക്ക് ചെയ്ത് വെയ്ക്കാം ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളായ നൂഡില്‍സ്, മസാല ഓട്‌സ്, സേവൈ എന്നിവ വെയ്ക്കാവുന്നതാണ്. പഴങ്ങള്‍, നട്ടസ് എന്നിവ സ്റ്റോക്ക് ചെയ്ത് വെയ്ക്കാം പാല്‍, തൈര് എന്നവയ്ക്ക് പുറമെ ആല്‍മഡ്‌സ്, കശുവണ്ടി, കടല എന്നിവ സ്റ്റോക്ക് ചെയ്യാവുന്നതാണ്. പഴങ്ങളും ഇതോടൊപ്പം സൂക്ഷിക്കാവുന്നതാണ്. ഇന്‍ഡക്ഷന്‍ ഉപയോഗിക്കുക. ഭക്ഷണം ഉണ്ടാക്കാന്‍ എളുപ്പമുള്ള മാര്‍ഗ്ഗമാണ് ഇന്‍ഡക്ഷന്‍. ഭക്ഷണം ഉണ്ടാക്കുന്നതിനും വൃത്തിയാക്കുന്നതിനും എളുപ്പം ഇന്‍ഡക്ഷനാണ്. സ്റ്റൗവ്വില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അത് വൃത്തിയാക്കാന്‍ വീണ്ടും സമയം ചിലവഴിക്കേണ്ടി വരുന്നു. എളുപ്പം ഭക്ഷണമുണ്ടാക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക പച്ചക്കറികള്‍ അരിയാന്‍ എളുപ്പമുള്ള മാര്‍ഗ്ഗം സ്വീകരിക്കാം.
 
Other News in this category

 
 




 
Close Window