Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
അമ്മാവനൊപ്പമായിരുന്നു എന്റെ താമസം. വീട്ടില്‍ നിന്ന് തറവാട്ടിലേക്കൊരു മാറ്റം, അത്രയേ തോന്നിയുള്ളു. അമ്മമ്മയുള്ളതു കൊണ്ട് അന്നും എനിക്ക് നല്ല ഭക്ഷം കഴിക്കാന്‍ സാധിച്ചു.
reporter
ലെന എന്ന സിനിമാ നടിയെക്കുറിച്ച് ഏറെ അഭിമുഖങ്ങള്‍ വായിക്കാനായിട്ടില്ല. അവര്‍ പറയുന്നത് സ്വന്തം ശൈലിയില്‍, സ്വന്തം ജീവിതത്തെക്കുറിച്ചാണ്. അളന്നു മുറിക്കാതെ, ഏറെ ചിന്തിച്ച് മറുപടി പറയാതെയാണ് ലെന മനസ്സു തുറക്കാറുള്ളത്.
'മുംബൈയ്ക്ക് പോകുമ്പോള്‍ ഞാനാദ്യം തലമുടി വെട്ടിക്കളഞ്ഞു. അത്യാവശ്യം നീളമുണ്ടായിരുന്ന തലമുടി ബോയ്കട്ടാക്കി. വീട്ടില്‍ നിന്ന് മാറി നിന്നുള്ള പഠനമായിരുന്നതു കൊണ്ട് ഒരു ടോംബോയ് ഇമേജ് എന്റെ മനസിനും ആവശ്യമായിരുന്നു. ' ലെന നല്‍കിയ അഭിമുഖം തുടര്‍ന്ന് വായിക്കുക.

ഉത്തരവാദിത്തങ്ങളും വെല്ലുവിളികളുമൊക്കെ സ്വയം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസത്തിന്റെ ആദ്യപടിയായിരുന്നു ബോയ്കട്ട്. ജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന സ്പിരിറ്റിലായിരുന്നു യാത്ര.

സ്വാതന്ത്ര്യത്തിനൊപ്പം ഭയങ്കര ഉത്തരവാദിത്തവും ഏറ്റെടുത്ത് ജീവിതം തുടങ്ങുകയാണെന്ന ചിന്തയോടെയാണ് ഇവിടെ നിന്ന് വണ്ടി കയറിയത്. മുംബൈ നഗരിയിലേക്ക് കാല്‍ കുത്തിയപ്പോഴേ ഞാന്‍ ഞാനല്ലാതായി മാറിക്കഴിഞ്ഞു. ഇനിയെന്റെ ലോകം ഇതാണെന്ന് മനസ്സില്‍ ഉറപ്പിച്ചു.

എന്നെ സംബന്ധിച്ച് മുംബൈ അന്യമായിരുന്നില്ല. കസിന്‍സും അമ്മമ്മയും അമ്മാവനുമൊക്കെയവിടെയായതു കൊണ്ട് അവിടേക്കുള്ള യാത്രയില്‍ പുതുമ തോന്നിയില്ല, ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു എന്നതു മാത്രമായിരുന്നു വ്യത്യാസം.

അമ്മാവനൊപ്പമായിരുന്നു അവിടെ എന്റെ താമസം. അവിടെയെത്തിയപ്പോള്‍ വീട്ടില്‍ നിന്ന് തറവാട്ടിലേക്കൊരു മാറ്റം, അത്രയേ തോന്നിയുള്ളു. അവിടെ വച്ചും കുക്കിംഗില്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. അമ്മമ്മയുള്ളതു കൊണ്ട് അന്നുമെനിക്ക് തൊണ്ടഭാഗ്യമുണ്ടായി.

ചര്‍ച്ച് ഗേറ്റിനടുത്തുള്ള എസ്.എന്‍.ഡി.റ്റി വിമന്‍സ്് യൂണിവേഴ്‌സിറ്റിയിലാണ് ജോയിന്‍ ചെയ്തത്. ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും നിന്നുള്ള കുട്ടികള്‍ അവിടെ പഠിക്കാനെത്തും.

കേരളത്തിലെ ലീനിയന്റ് മാര്‍ക്ക് സിസ്റ്റം കൊണ്ടാണോ എന്നറിയില്ല അഡ്മിഷനെടുക്കുമ്പോള്‍ ബിരുദത്തി ല്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് എനിക്കായിരുന്നു. ഇത്രയും മാര്‍ക്കോ എന്ന് അദ്ധ്യാപകര്‍ പോലും അത്ഭുതപ്പെട്ടു.

വനിതാ കോളജായതു കൊണ്ടാവണം അച്ചടക്കമുള്ള ക്യാമ്പസ്സായിരുന്നു അത്. അക്കാദമിക് പുസ്തകങ്ങള്‍ വായിച്ചും ഫോട്ടോസ്റ്റാറ്റ് എടുത്തും പഠനസമയം എങ്ങനെ പോകുന്നെന്നറിഞ്ഞിട്ടില്ല.

എങ്കിലും ഇവിടുത്തെ അദ്ധ്യാപകരെയായിരുന്നു എനിക്കിഷ്ടം. ഹൈലെവല്‍ ടീച്ചിംഗിനൊപ്പം വ്യക്തിപരമായ അടുപ്പവും അവര്‍ക്കുണ്ടായിരുന്നു. അവരില്‍ നിന്ന് ടെക്സ്റ്റ് ബുക്കിലുള്ളതിനേക്കാള്‍ കൂടുതല്‍ അറിവു നേടിയിരുന്നു.

മുംബൈയിലെ അദ്ധ്യാപകര്‍ പക്ഷേ അവരുടെ ജോലി ചെയ്തു തീര്‍ക്കും, ബാക്കിയൊക്കെ നമ്മള്‍ ചെയ്യണം. ചിലപ്പോഴത് പി.ജി. ലെവല്‍ വിദ്യാഭ്യാസമായതു കൊണ്ടുമാകാം.
 
Other News in this category

 
 




 
Close Window