Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
സിനിമ
  Add your Comment comment
ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്റെ അടുത്ത സിനിമ
reporter
പൃഥ്വിരാജിനെ നായകനാക്കിയാണ് അഞ്ജലി മേനോന്റെ പുതിയ ചിത്രം. അഞ്ജലി തന്നെയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നറിയുന്നു.
വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍ പൃഥ്വി അവതരിപ്പിച്ചത്. വിക്കിയുടെ ഓര്‍മ്മകളിലൂടെയായിരുന്നു ഈ ചിത്രം. വന്‍ വിജയമായ ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് അഞ്ജലി മേനോന്‍ ചെയ്യാനിരുന്നത്. എന്നാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു.

മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ ഗൃഹാതുരതയും ബന്ധങ്ങളുടെ മൂല്യവും അനുഭവപ്പെടുത്തിയ അഞ്ജലി മേനോന്‍ രണ്ടാം ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദ് ചിത്രം. മൂന്നാമത്തെ സംവിധാന സംരംഭത്തില്‍ മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള വിജയവും അഞ്ജലി സ്വന്തമാക്കി. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂള്‍ ഡേയ്‌സിലൂടെ മലയാളത്തിലെ മുന്‍നിര യുവതാരങ്ങളായ ഫഹദും ദുല്‍ഖറും നിവിനും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.
ഈ വര്‍ഷം സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.
 
Other News in this category

 
 




 
Close Window