Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടിയുടെ മൂന്നാമത്തെ ഇന്ത്യന്‍ സ്ഥാനാര്‍ഥി, പുട്ടിന്‍ മണ്ഡലത്തില്‍ നിന്ന് നീരജ് മത്സരിക്കും
reporter

ലണ്ടന്‍: ജൂണ്‍ എട്ടിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരന് കൂടി സീറ്റ് നല്‍കി ലേബര്‍ പാര്‍ട്ടി. ലണ്ടനിലെ തെക്കു പടിഞ്ഞാറന്‍ പുട്ടിന്‍ മണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ വംശജനായ നീരജ് പാട്ടീല്‍ ജനവിധി തേടും. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ ഇദ്ദേഹം ഡോക്റ്ററാണ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവും ബ്രിട്ടന്‍ വിദ്യാഭ്യാസമന്ത്രിയുമായ ജസ്റ്റിന്‍ ഗ്രീനിങ്ങിനെതിരെയാണ് പാട്ടീല്‍ മത്സരിക്കുന്നത്. 2005 മുതല്‍ പുട്ടിന്‍ മണ്ഡലത്തെ ഗ്രീനിങ് പ്രതിനിധാനം ചെയ്യുന്നുണ്ട്. 

ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റും ബൊറോയിലെ മുന്‍ മേയറുമാണ് പാട്ടീല്‍. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത തേംസ് നദിക്കരയിലുള്ള 12ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായിരുന്ന ബാസവേശ്വരയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ മുന്നില്‍നിന്നവരിലൊരാളായിരുന്നു പാട്ടീല്‍. 15 വര്‍ഷമായി നാഷനല്‍ ഹെല്‍ത്ത് സര്‍വിസിനുവേണ്ടി 41ലധികം ആശുപത്രികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കൗണ്‍സിലര്‍ കുല്‍ദീപ് സിങ് സഹതോയും പ്രീത് കോര്‍ഗ് ഗില്ലുമാണ് ലേബര്‍ സീറ്റില്‍ മത്സരിക്കുന്ന മറ്റ് രണ്ട് സ്ഥാനാര്‍ഥികള്‍.

 
Other News in this category

 
 




 
Close Window