Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ മഹാരാജാസ് കോളെജ് ഒന്നുമല്ല, പിടികൂടിയത് ആയിരക്കണക്കിന് ആയുധങ്ങള്‍
reporter

ലണ്ടന്‍: മഹാരാജാസ് കോളെജിന്റെ ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവം വലിയ വിവാദത്തിന് ഇടവച്ചിരുന്നു. എന്നാല്‍ യുകെയിലെ സ്‌കൂളുകളെ അപേക്ഷിച്ച് മഹാരാജാസ് കോളെജ് ഒന്നുമല്ല. യുകെയിലെ സ്‌കൂളുകളില്‍ നിന്ന് പിടിച്ചെടുത്തത് ആയിരക്കണക്കിന് മാരകായുധങ്ങളാണ്. സാമുറായി വാള്‍, മഴു, കോടാലി, എയര്‍ ഗണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമുള്ള കോളെജുകളിലാണ് റെയ്ഡ് നടത്തിയത്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള രണ്ടുവര്‍ഷത്തെ റെയ്ഡില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. 2579 ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 25,850 സ്‌കൂളുകളാണ് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ഉള്ളത്. 2016-17 കാലഘട്ടത്തില്‍ മാത്രം 1369 ആയുധങ്ങളാണ് കണ്ടെത്തിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 20 ശതമാനം വര്‍ധന. 

മാഞ്ചസ്റ്റര്‍, മെട്രൊപൊളിറ്റന്‍ എന്നിവയടക്കം 24 മേഖലയിലെ പൊലീസുകാരാണ് റെയ്ഡുകള്‍ നടത്തിയത്. പിടികൂടിയവയില്‍ 20 ശതമാനവും കത്തിയും വാളുമാണ്. കൂടാതെ 26 തോക്കുകള്‍, പൊലീസ് ബാറ്റണ്‍, മെറ്റല്‍ റോഡ് എന്നിവയും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് പത്തു വയസില്‍ താഴെയുള്ള 47 കുട്ടികളെ വിചാരണ ചെയ്തു. ഇതില്‍ മൂന്നു പേര്‍ അഞ്ചു വയസുള്ളവരാണ്. ഇവരില്‍ നിന്ന് കത്തിയാണ് കണ്ടെത്തിയത്. സ്‌കൂളുകളുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 
Other News in this category

 
 




 
Close Window