Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
UK Special
  Add your Comment comment
യുകെയിലെ പ്രമുഖ തീംപാര്‍ക്കുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു
reporter

ലണ്ടന്‍: കഴിഞ്ഞ ദിവസം തീംപാര്‍ക്കിലുണ്ടായ അപകടത്തില്‍ പതിനൊന്നുകാരി മരിച്ചതോടെ രാജ്യത്തെ എല്ലാ തീംപാര്‍ക്കുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ആള്‍ട്ടണ്‍ ടവേഴ്‌സ്, തോര്‍പ് പാര്‍ക്ക്, ലെഗോലാന്‍ഡ് പാര്‍ക്ക് എന്നിവയാണ് അടച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ തീംപാര്‍ക്കുകളില്‍ പൊലീസ്, ആരോഗ്യ, സുരക്ഷാ വിഭാഗങ്ങളുടെ പരിശോധന നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്. ഇതിനു ശേഷമേ ഇവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കൂ. പാര്‍ക്കുകളിലെ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക വിലയിരുത്തലുകളും ഉണ്ടാകും. 

ചൊവ്വാഴ്ചയാണ് ലെസ്റ്ററിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇവാ ജന്നത് ഡ്രേയ്ട്ടണ്‍ മാനര്‍ തീം പാര്‍ക്കിലെ വാട്ടര്‍ റൈഡില്‍ നിന്ന് തെറിച്ചു വീണ് മരിച്ചത്. സ്പ്ലാഷ് കാന്യന്‍ വാട്ടര്‍ റൈഡില്‍ നിന്ന് വീണാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ ഭാഗമായി എത്തിയതായിരുന്നു. അപകടം നടന്നതായി പാര്‍ക്ക് ഡയറക്ടര്‍ ജോര്‍ജ് ബ്രയാനും സ്ഥിരീകരിച്ചു. കുട്ടി വെള്ളത്തില്‍ വീണതായി അറിയിപ്പ് കിട്ടിയതിനേത്തുടര്‍ന്ന് പരിശീലനം നേടിയ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായും വെസ്റ്റ് മിഡ്‌ലാന്‍ഡ് എയര്‍ ആംബുലന്‍സ് സര്‍വീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റുകയുമായിരുന്നുവെന്നും ബ്രയാന്‍ പറഞ്ഞു. സീറ്റു മാറാനായി എഴുന്നേറ്റു നിന്നപ്പോളാണ് അപകടം സംഭവിച്ചത് എന്നാണു റിപ്പോര്‍ട്ട്. അഞ്ചടി താഴ്ചയിലേക്കുള്ള വെള്ളത്തിലേക്കാണ് കുട്ടി വീണത്. 

ബര്‍മിങ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജാമിയ ഗേള്‍സ് അക്കാഡമി എന്ന ഫെയ്ത്ത് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. 1940കളിലാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

 
Other News in this category

 
 




 
Close Window