Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
UK Special
  Add your Comment comment
വീട്ടമ്മയുടെ സ്ഥാനം വലുത്; ലണ്ടന്‍ കോടതി വിധിച്ച ജീവനാംശം 37,00 കോടി
REPORTER

ലണ്ടന്‍: വിവാഹമോചനം നേടുന്ന ഭാര്യയ്ക്ക് 58.3 കോടി യുഎസ് ഡോളര്‍ (37,00 കോടി രൂപ) ജീവനാംശമായി നല്‍കണമെന്ന് യുകെ കോടതി. ലണ്ടനിലെ വന്‍വ്യവസായിയോടാണ് കോടതി ഭീമമായ തുക ജീവനാംശം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇംഗ്ലീഷ് നിയമ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന ജീവനാംശ തുകയാണിത്.

44കാരിയും തന്റെ രണ്ട് മക്കളുടെ അമ്മയുമായ സ്ത്രീയ്ക്കാണ് പ്രമുഖ വ്യവസായി ഇത്രയും വലിയ തുക നല്‍കാന്‍ ബ്രിട്ടന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 61കാരനായ എണ്ണ വ്യാപാരിയുടെ സമ്പത്തിന്റെ 41.5 ശതമാനത്തോളം വരുമിത്. 

1989ല്‍ മോസ്‌കോയില്‍ വെച്ചാണ് ഇദ്ദേഹം സ്ത്രീയെ കണ്ടുമുട്ടുന്നത്. അന്ന് അവിടെ പഠിക്കുകയായിരുന്നു ഇവര്‍. നാല് വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹിതരായി. ദാമ്പത്യജീവിതത്തിലുടനീളം വീട്ടമ്മയുടെ റോളായിരുന്നു ഭാര്യയ്ക്ക്.

കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ഇവര്‍ 2000ത്തിലാണ് ബ്രിട്ടീഷ് പൗരത്വം നേടുന്നത്. പിന്നീട് തന്റെ രണ്ട് കുട്ടികളോടൊപ്പം തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേയിലേക്ക് ഇവര്‍ വന്നു.

വിവാഹജീവിതത്തില്‍ വീട്ടമ്മയുടെ സ്ഥാനത്തായിരുന്നെങ്കിലും തന്റെ കൂടി സംഭാവന കുടുംബത്തിന്റെ ക്ഷേമത്തില്‍ ഉണ്ടായിരുന്നു എന്നായിരുന്നു സ്ത്രീയുടെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.

 
Other News in this category

 
 




 
Close Window