Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ഫ്രഞ്ച് പ്രസിഡന്റിന്റെയും ഭാര്യയുടെയും കഥപറഞ്ഞു തീരാതെ മാധ്യമങ്ങള്‍
REPORTER

പാരീസ്: ഫ്രാന്‍സില്‍ മാത്രമല്ല, ലോകമെമ്പാടും ഇപ്പോള്‍ ചര്‍ച്ചാവിഷയം പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റയും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. പ്രസിഡന്റിന്റെ അധ്യാപികയായിരുന്ന, 24 വയസ് കൂടുതലുള്ള ബ്രിജിറ്റയുമായുള്ള ബന്ധത്തെക്കുറിച്ച് കിംവദന്തികളും സങ്കല്‍പ കഥകളും മെനയുന്നതില്‍ ഫ്രഞ്ച് പത്രങ്ങള്‍ തമ്മില്‍ മത്സരം നടക്കുകയാണെന്ന് പറയാം.

ദിനം തോറും പത്രങ്ങളില്‍ നിറ!യുന്ന ഗോസിപ്പുകള്‍ വായിച്ച് പരിഷ്യന്‍ ന്യൂസ് പേപ്പറിന് അനുവദിച്ച അഭിമുഖത്തില്‍ മാക്രോണ്‍ തന്നെ ചോദിച്ചു. 'എന്നേക്കാള്‍ 24 വയസ് കുറഞ്ഞ സ്ത്രീയെയാണ് വിവാഹം കഴിച്ചിരുന്നതെങ്കില്‍ ആര്‍ക്കും ഇതൊരു വാര്‍ത്തയേ ആകുമായിരുന്നില്ല. ഇതേക്കുറിച്ചോര്‍ത്ത് തല പുണ്ണാക്കാന്‍ ഒരു നിമിഷം പോലും നിങ്ങള്‍ ചെലവഴിക്കുകമായിരുന്നില്ല.'

പല ഫ്രഞ്ച് വനിതകളും ഈ വിവാഹത്തെ സമൂഹത്തോടുള്ള ഒരു പ്രതികാരമായാണ് കണക്കാക്കുന്നത്. മിക്കവാറും പുരുഷന്മാര്‍ പ്രത്യേകിച്ചും അധികാരമുള്ളവര്‍, തങ്ങളേക്കാള്‍ പ്രായക്കുറവുള്ള ഇണയെ തേടി നടക്കുന്നതിനിടയില്‍ ഇതൊരു പ്രതികാരമായി കണക്കാക്കേണ്ടതുണ്ടെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നു.

ഫ്രാന്‍സില്‍ ഇതുവരെയുണ്ടായിരുന്ന ഭരണാധികാരികളില്‍ തന്നേക്കാള്‍ പ്രായം കൂടിയ ഭാര്യയുള്ള ഒരേയൊരാളാണ് മാക്രോണ്‍. ഇതുവരെയുള്ള ഫ്രഞ്ച് പ്രസിഡന്റുമാരില്‍ ഏറ്റവും വലിയ പ്രായവ്യത്യാസമുള്ള ദമ്പതികളെന്ന റെക്കോഡും ഇവര്‍ക്ക് സ്വന്തം.

ഫ്രഞ്ച് പ്രസിഡന്റായി മാറിയ 15 വയസ്സുകാരന്‍ അവന്റെ അധ്യാപികയായ ബ്രിജിറ്റിനെ പ്രണയിക്കുമ്പോള്‍ അവര്‍ക്ക് മാക്രോണിന്റെ എന്ന പ്രായത്തിലുള്ള കുട്ടി അടക്കം മൂന്നു മക്കളുണ്ട്. 17 വയസ്സില്‍ മാക്രോണ്‍ അവരെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ ബ്രിജിറ്റിന് 42 വയസ്സ്. 30 വയസ്സില്‍ മാക്രോണ്‍ അവരെ കല്യാണം കഴിക്കുമ്പോള്‍ ബ്രിജിറ്റിന് വയസ്സ് 55 ആയിരുന്നു. അപ്പോള്‍ ബ്രിജിറ്റിന്റെ മൂത്ത കുട്ടിക്ക് വയസ്സ് 32. വധുവിന്റെ രണ്ടാമത്തെ മകളാവട്ടെ മാക്രോണിന്റെ ക്ലാസ്സ്‌മേറ്റും. ഇപ്പോള്‍ ബ്രിജിറ്റിന് 64 വയസ്. മാക്രോണിന് 39 വയസ്സും. 17 മുതല്‍ 39 വരെ 22 വര്‍ഷം നീണ്ട പ്രണയമാണ് ഫ്രഞ്ച് പ്രസിഡന്റിന്റേത്.

 
Other News in this category

 
 




 
Close Window